തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമിഴ്നാട്ടിൽ നിന്നും വന്ന ലോറിയുടെ ബ്രേക്ക് പൊട്ടി... ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം, പാറശാലയിൽ സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

പാറശാല: തമിഴ്നാട്ടിൽ നിന്നും ചുടുകല്ലുമായി ദേശീയപാതയിലൂടെ എത്തിയ ലോറിയുടെ ബ്രേക്ക് പൊട്ടി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ ലോറി ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ചുനിന്നു. ദേശീയപാതയിൽ പാറശാല പവതിയാൻവിളയിൽ രാവിലെ 8.45ന് ആണ് സംഭവം. രാവിലെ തിരക്കേറിയ റോഡിൽ ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിറുത്തിയിട്ടിരുന്ന ബസ് കണ്ടപ്പോൾ ആണ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടത്.

<strong>കുട്ടനാട്ടില്‍ നിരോധിക്കപ്പെട്ട കീടനാശിനികളുടെയും വളങ്ങളുടെയും വില്‍പനയും ഉപയോഗവും വ്യാപകമാകുന്നു</strong>കുട്ടനാട്ടില്‍ നിരോധിക്കപ്പെട്ട കീടനാശിനികളുടെയും വളങ്ങളുടെയും വില്‍പനയും ഉപയോഗവും വ്യാപകമാകുന്നു

ലോറിയുടെ വേഗതക്ക് ഒട്ടും കുറക്കാൻ കഴിയാതെ വന്നതോടെ മുന്നിലെ ബസിലെ യാത്രക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായി. പെട്ടെന്നാണ് റോഡിന് ഇടത് വശത്തേക്ക് ലോറിയെ വെട്ടിത്തിരിച്ചത്. റോഡിന് ഇടത് വശത്തായി നിന്ന ഹൈ മാസ്റ്റ് ലൈറ്റിൽ ഇടിച്ച ലോറി ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റിലെ തൂണിൽ ഇടിച്ചാണ് നിന്നത്.പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ഹൈ ലൈറ്റ് തകർന്നു എങ്കിലും ബസിലെ യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ്‌ ലോറിയുടെ ഉടമയും ഡ്രൈവറും.

Lorry

ഇടിയുടെ ആഘാതത്തിൽ ഹൈമാസ്റ്റ് ലൈറ്റ് തകർന്നു. അപകടം നടക്കുന്നതിന് മുമ്പ് ബസ് സ്റ്റോപ്പിലും പരിസരത്തെ വെയിറ്റിംഗ് ഷെഡിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പുള്ള ബസിൽ അവർ കയറിപ്പോകുകയായിരുന്നു. പാറശാല പൊലീസ്, ആർ.ടി.ഒ എന്നിവർ അന്വേഷണം നടത്തി.

Thiruvananthapuram
English summary
Lorry accident in Parassala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X