ലുലുവിന്റെ മിഡ്‌നൈറ്റ് സെയില്‍; വൻ ജന തിരക്ക്; വൈറൽ വീഡിയോയിൽ ഞെട്ടി സമൂഹ മാധ്യമങ്ങൾ !
തിരുവനന്തപുരം: കേരളത്തിലെ ലുലു മാളിന്റെ മിഡ്നൈറ്റ് ഷോപ്പിംഗ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഔട്ട്‌ലെറ്റുകളിൽ വലിയ ജനത്തിരക്ക് കഴിഞ്ഞ ദിവസം ഉണ്ടായി. രണ്ടു മാളുകളിലായി ഷോപ്പിംഗ് ആരംഭിച്ചിരുന്നു.
ഫ്‌ലാറ്റ് ഫിഫ്‌റ്റി സെയിലിലൂടെ ഉപഭോക്‌താക്കള്‍ക്ക് എറ്റവും വലിയ ഷോപ്പിംഗ് ഒരുക്കുക എന്ന ലക്ഷ്യമായിരുന്നു ലുലു മാളിന്. ഈ ജനത്തിരക്കാണ് വൈറൽ ആയി മാറുന്നത്. ഈ വീഡിയോകൾ ട്വിറ്ററിനെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്.
50 ശതമാനം വില കിഴിവ് ലഭിക്കാൻ ആയിരക്കണക്കിന് ആളുകൾ ലുലുവിന് ഉളളിൽ എത്തി. ഈ വീഡിയോ കണ്ട് സമൂഹ മാധ്യമങ്ങൾ അമ്പരന്നിരിക്കുകയാണ്.

ജൂലൈ 6 - ന് രാത്രി 11:59 മുതൽ ജൂലൈ 7 പുലർച്ചെ വരെ മാൾ പൊതുജനങ്ങൾക്കായി തുറന്നിരുന്നു. ഈ മിഡ്നൈറ്റ് സെയിലിലാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്.
മികച്ച സാധനങ്ങൾ വാങ്ങാൻ ആയിരക്കണക്കിന് ആളുകൾ നെട്ടോട്ടമോടുകയും ക്യൂവിൽ കാത്ത് നിൽക്കുന്നതും വൈറൽ വീഡിയോയിൽ വ്യക്തമായിരുന്നു. ട്വിറ്ററിൽ വൈറൽ ആയ വീഡിയോകൾ മാളിനുളളിൽ ഉളള സ്റ്റാഫിന് പോലും ഈ ജന തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് കാണിക്കുന്നു. സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് ഉന്തും തളളിലേക്കും എത്തി.
ലുലുവിന്റെ ഓഫറിനായി ആളുകൾക്ക് ഏകദേശം മൂന്ന് മണിക്കൂറോളം ക്യൂവിൽ കാത്തിരിക്കേണ്ടി അവസ്ഥയായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെ വീണ്ടും ഈ തിരക്ക് ഉയർന്നു.
അതേസമയം, ഫ്‌ലാറ്റ് ഫിഫ്‌റ്റി സെയിലിലൂടെ ഉപഭോക്‌താക്കള്‍ക്ക് എറ്റവും വലിയ ഷോപ്പിംഗ് അനുഭവമാണ് ലുലു നൽകുന്നത്. ജൂലൈ 10 വരെയാണ് സെയില്‍ സംഘടിപ്പിച്ചിരിയ്‌ക്കുന്നത്. ഈ ഓഫറുകളിൽ മിഡ്‌നൈറ്റ് സെയിൽ ആയിരുന്നു മാളിന് ഉളളിൽ ജനത്തിരക്ക് ഉണ്ടായത്.
ഫ്‌ലാറ്റ് ഫിഫ്‌റ്റി സെയിലിലൂടെ ഉപഭോക്‌താക്കള്‍ക്ക് ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്‌ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വസ്‌ത്രങ്ങള്‍, ഇലക്രേ്‌ടാണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറി എന്നിവ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും എന്നതാണ് പ്രത്യേകത.












Click it and Unblock the Notifications