കുടുംബശ്രീ ലഞ്ച് ബെൽ തുടങ്ങി; ഇനി ഓഫീസിൽ ഊൺ എത്തും; എങ്ങനെ ഓർഡർ ചെയ്യാം, വില എത്ര; അറിയാം
തിരുവനന്തപുരം: കുടുംബ ശ്രീയുടെ ലഞ്ച് ബെൽ പദ്ധതിക്ക് തുടക്കമായി. രാവിലെ ഓഫീസിലേക്ക് പോകമ്പോൾ ഉച്ചഭക്ഷണം കൊണ്ടുപോകാൻ സാധിക്കാത്ത ആളുകൽ ഉപകാര പ്രദമാകുന്നതാണ് പദ്ധതി. കുടുംബശ്രീയുടെ പോക്കറ്റ് മാർട്ടിൽ കയറി ഓർഡർ ചെയ്താൽ ഉച്ചയൂൺ എത്തും. ചോറ് , സാമ്പാർ അച്ചാർ, കൂട്ടുകറി, പുളിശ്ശേരി, ചമ്മന്തി എന്നിവ അടങ്ങുന്ന സാധാ ചോറിന് 60 രൂപയാണ് കുടുംബശ്രീ വാങ്ങുന്നത്.
ഇനി നോൺ വെജ് വിഭവങ്ങൾ കൂടി വേണമെങ്കിൽ പ്രീമിയം ഊൺ ബുക്ക് ചെയ്യാം. 99 രൂപയാണ് ഇതിന് വരുന്നത്. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് പോക്കറ്റ് മാർട്ട് വഴിയാണ് ഓർഡറുകൾ ശേഖരിക്കുന്നത്. ഒരു ദിവസത്തേക്ക് മാത്രമായും ഒരു മാസത്തേക്ക് മുൻകൂട്ടിയും ബുക്ക് ചെയ്യാം.

ശ്രീകാര്യത്താണ് പ്രത്യേകം അടുക്കള തയ്യാറാക്കിയിരിക്കുന്നത്. പരിശീലനം നേടിയ പത്ത് പേരുണ്ട് പാചകത്തിന്, ഊൺ എത്തിക്കുന്നതിന് പത്തുപേർ വേറെ ഉണ്ട്. തലേന്നാളോ അല്ലെങ്കിൽ രാവിലെ പരമാവധി ഏഴ് മണി വരെയോ ഓർഡർ നൽകാം. രാവിലെ പത്തിന് ഊൺ റെഡിയാകും. 12 ന് മുമ്പ് ഊൺ എത്തിക്കും. സ്റ്റീൽ പാത്രങ്ങളിലാണ് ഊൺ വിതരണം. രണ്ട് മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാൻ കുടുംബശ്രീ പ്രവർത്തകർ തന്നെ എത്തും.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് പദ്ധതി, സെക്രട്ടറിയേറ്റ്, നിയമസഭ, വിക്സ് ഭവൻ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങിളിൽ വിതരണം ചെയ്യും. വിജയകരമായാൽ ഈ പദ്ധചി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ആണ് തീരുമാനം.
പദ്ധതിയെക്കുറിച്ച് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
കുടുംബശ്രീയുടെ 'ലഞ്ച് ബെല്ലി'ന് തുടക്കമായി. ഓഫീസുകൾ കേന്ദ്രീകരിച്ച് ഭക്ഷണവിതരണം നടത്തുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് 'ലഞ്ച് ബെൽ'. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്‌ളിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി രാവിലെ 7 മണി വരെ ഉച്ചയൂണ് ഓർഡർ ചെയ്യാനാകും. കുടുംബശ്രീയുടെ ശ്രദ്ധേയമായ ഈ ചുവടുവെപ്പിന് ആശംസകൾ
#kudumbashree












Click it and Unblock the Notifications