തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പുറത്താക്കി, പൈസ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി? മഹിള കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലേ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളാണ് ഉടലെടുത്തിട്ടുള്ളത്.

സിപിഎം 'യുവത്വത്തെ' വെല്ലാന്‍ കോണ്‍ഗ്രസിന് വീണ നായര്‍? അതോ പത്മിനി തോമസോ? ആഞ്ഞുപിടിക്കാന്‍ ശ്രമംസിപിഎം 'യുവത്വത്തെ' വെല്ലാന്‍ കോണ്‍ഗ്രസിന് വീണ നായര്‍? അതോ പത്മിനി തോമസോ? ആഞ്ഞുപിടിക്കാന്‍ ശ്രമം

ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളിചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി

ഇതിനിടെയാണ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മഹിള കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. പേയ്‌മെന്റ് സീറ്റ് എന്ന ആരോപണം മാത്രമല്ല ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വിശദാംശങ്ങള്‍...

സിപിഎം പുറത്താക്കിയ വനിതയെ

സിപിഎം പുറത്താക്കിയ വനിതയെ

പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ വനിതയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നു എന്നതാണ് ആരോപണം. കഴിഞ്ഞതിന് മുമ്പിലത്തെ തിരഞ്ഞെടുപ്പില്‍ ഈ വനിത നേതാവിനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് തന്നെ ആണ് ആരോപണം ഉന്നയിക്കുന്നത്.

പെയ്‌മെന്റ് സീറ്റ്

പെയ്‌മെന്റ് സീറ്റ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നന്ദന്‍കോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചാണ് വിവാദം. സിപിഎം പുറത്താക്കിയ വനിത നേതാവിനെ പണം വാങ്ങി ഡിസിസി നേതാക്കള്‍ ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കി എന്നാണ് മഹിള കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ ആയിരുന്ന ലീലാമ്മ ഐസക് ആരോപിക്കുന്നത്.

സീറ്റ് നിഷേധിച്ചു

സീറ്റ് നിഷേധിച്ചു

നന്ദന്‍കോട് വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലീലാമ്മ തോമസ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് ആണ് , സിപിഎം പുറത്താക്കിയ വനിത നേതാവില്‍ നിന്ന് പണം വാങ്ങി ഡിസിസി നേതാക്കള്‍ നല്‍കിയത് എന്നാണ് ലീലാമ്മ തോമസിന്റെ ആരോപണം.

സമയവും സമ്പത്തും പാര്‍ട്ടിയ്ക്ക് വേണ്ടി

സമയവും സമ്പത്തും പാര്‍ട്ടിയ്ക്ക് വേണ്ടി

കഴിഞ്ഞ പതിനേഴ് വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. തന്റെ സമയവും സമ്പത്തും എല്ലാം പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. എന്നിട്ടും തന്നെ തന്നെ മറ്റൊരാളില്‍ നിന്ന് പണം വാങ്ങി സീറ്റ് നല്‍കി എന്നാണ് ലീലാമ്മ തോമസ് പറയുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍, ആരോപണ വിധേയയായ വനിതയെ തോല്‍പിച്ച ആളാണ് ലീലാമ്മ തോമസ്. എന്തായാലും ഇത്തവണ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലീലാമ്മ തോമസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥി പാളയം രാജന്‍ ആയിരുന്നു നന്തന്‍കോട് നിന്ന് വിജയിച്ചത്.

സിപിഎം ഏറെ മുന്നില്‍

സിപിഎം ഏറെ മുന്നില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സിപിഎം ഏറെ മുന്നിലാണുളളത്. തര്‍ക്കങ്ങളിലാത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയും കൃത്യമായ പ്രവര്‍ത്തനങ്ങളുമായും എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി 66 ശതമാനം വനിത സ്ഥാനാര്‍ത്ഥികളുമായാണ് സിപിഎം ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കുന്നത്. അഭ്യസ്ഥ വിദ്യരായ യുവാക്കളുടെ സാന്നിധ്യം പരമാവധി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ബിജെപിയിലും പ്രതിസന്ധി

ബിജെപിയിലും പ്രതിസന്ധി

കഴിഞ്ഞ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇത്തവണ വിഭാഗീയത കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചവരും കുറവല്ല. അതിനിടെ വലിയശാല പ്രവീണ്‍ ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തു. നേതാക്കൾക്ക് ജാതി വിവേജനമാണെന്ന ആക്ഷേപം ഉന്നയിച്ച് ബിജെപി നേതാവ് ആർ ബിന്ദുവും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ജാതിവിവേചനം... രാജിവച്ച ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം; സ്വതന്ത്രയായി മത്സരിക്കുംജാതിവിവേചനം... രാജിവച്ച ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം; സ്വതന്ത്രയായി മത്സരിക്കും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദാരുണാന്ത്യം, മരം വീണ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥി മരിച്ചുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദാരുണാന്ത്യം, മരം വീണ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥി മരിച്ചു

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

Thiruvananthapuram
English summary
Local Body Election: Mahila Congress leader quits Congress raising payment seat allegation against leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X