തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത, രാജി തുടരുന്നു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരികെ തിരുവനന്തപുരത്ത് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ വലിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും നേതൃത്വത്തിന്റെ തീരുമാനത്തോട് വിയോജിച്ച് രാജി വെക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടിക്ക് തലവേദന ആയിരിക്കുകയാണ്.
Recommended Video

തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ച നേമം മണ്ഡലം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയുടെ പശ്ചാത്തലത്തില്‍ രാജി വെച്ചിരിക്കുകയാണ്. നേമം മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ചന്ദ്രകുമാരിയമ്മയാണ് സ്ഥാനം രാജി വെച്ചിരിക്കുന്നത്. മാത്രമല്ല ബിജെപി അംഗത്വവും ചന്ദ്രകുമാരിയമ്മ രാജി വെച്ചു.

പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നാണ് ഭിന്നത ബിജെപിയില്‍ രൂക്ഷമായത്. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആരോപണം. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ചന്ദ്രകുമാരിയമ്മ പ്രതികരിച്ചു.
ബിജെപിയില്‍ നിന്ന് രാജി വെച്ച ചന്ദ്രകുമാരിയമ്മ ഇതേ വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. നിലവില്‍ ബിജെപി പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത് പിവി മഞ്ജുവിനെ ആണ്. പിവി മഞ്ജു തിരുമല കൗണ്‍സിലര്‍ ആയിരുന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ ചില പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജി വെച്ച് സിപിഎം അംഗത്വമെടുത്തിരുന്നു.












Click it and Unblock the Notifications