Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലിക സുകുമാരന്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് പ്രചാരണം; സംവിധായകന്‍ പറയുന്നത്...

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളാര് എന്ന ചര്‍ച്ചകളാണ് കേരളത്തിലുടനീളം. വാര്‍ഡുകളില്‍ വരെ വീറോടെ പോരാട്ടം നടക്കുന്നതിനാല്‍ മറ്റേത് തിരഞ്ഞെടുപ്പിനേക്കാളും ആവേശം കൂടുതലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്. നാട്ടിലെ വ്യക്തികള്‍ സ്ഥാനാര്‍ഥികളാകുക. ശക്തമായ മല്‍സരം നടക്കുക... ഇതെല്ലാം സ്വന്തം കാര്യമായി ഏറ്റെടുത്താണ് പലയിടത്തും ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്.

പ്രധാന ഭരണകേന്ദ്രങ്ങളില്‍ മുന്നണികള്‍ ആരെ മല്‍സരിപ്പിക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ മുന്‍ കായിക താരം പത്മിനി തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്ത വന്നിരുന്നു. തൊട്ടുപിന്നാലെയാണ് നടി മല്ലിക സുകുമാരന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത വന്നത്. ഇതിനോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്....

ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍

ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍

ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യുട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശ് തന്റെ അഭിപ്രായ പ്രകടനം നടത്തിയത്. വലയം എന്ന സീരിയലിലാണ് എനിക്ക്് ആദ്യമായി സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചത്. നായിക മല്ലിക ചേച്ചിയായിരുന്നു. പെയ്ത് ഒഴിയാതെ എന്ന സീരിയലിലെ മല്ലികയുടെ അഭിനയം കണ്ടാണ് അവരെ നായികയാക്കിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇണങ്ങിയും പിണങ്ങിയും

ഇണങ്ങിയും പിണങ്ങിയും

ഇണങ്ങിയും പിണങ്ങിയും ഉള്ള ബന്ധമാണ് മല്ലിക ചേച്ചിയുമായുള്ളത്. ചേച്ചി എപ്പോഴും ചിരിച്ചുകൊണ്ടേ സംസാരിക്കൂ. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്ലിക ചേച്ചി മല്‍സരിക്കുന്നു എന്ന് കേട്ടു. വാര്‍ത്ത ശരിയാണോ എന്നറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കോണ്‍ഗ്രസ് കുടുംബം

കോണ്‍ഗ്രസ് കുടുംബം

കോണ്‍ഗ്രസ് കുടുംബത്തിലുള്ള വ്യക്തിയാണ് മല്ലിക ചേച്ചി. അവര്‍ക്ക് അപാരമായ ബുദ്ധിയാണ്. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് നന്നായി അറിയാം. നല്ല വിവരവും വിദ്യാഭ്യാസവുമുള്ള വ്യ്ക്തിയാണ്. എനിക്ക് ചേച്ചിയോട് വളരെ ബഹുമാനമാണെന്നും ശാന്തി വിള ദിനേശ് പറയുന്നു.

കേരള രാഷ്ട്രീയത്തെ കുറിച്ച്

കേരള രാഷ്ട്രീയത്തെ കുറിച്ച്

കേരള രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിക്ക് നന്നായി അറിയാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മേയര്‍ സ്ഥാനാര്‍ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചേച്ചി ചാടിയിറങ്ങുമോ എന്ന് അറിയില്ല. ചേച്ചി ആലോചിക്കണം. നൂറുവട്ടം ആലോചിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ശാന്തിവിള ദിനേശ് സ്ഥാനാര്‍ഥിയാകരുത് എന്നും ആവശ്യപ്പെട്ടു.

ഇതുവരെ അറിയില്ല

ഇതുവരെ അറിയില്ല

അതേസമയം, കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയാര് എന്ന് ഇതുവരെ വ്യക്തമല്ല. പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് പത്മിനി തോമസിന്റെ പേരും കേള്‍ക്കുന്നത്. പക്ഷേ ഇവരൊന്നും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുപക്ഷവും ബിജെപിക്കും പിന്നിലാണ് യുഡിഎഫ്.

Recommended Video

cmsvideo
    ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+