Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു പനിയും കേൾക്കാൻ സുന്ദരമല്ലാത്ത ചുമയും', ലുലു ഉദ്ഘാടന വേദിയിൽ മമ്മൂട്ടി, 'യൂസഫലി ഒരു ബ്രാൻഡ്'

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലുലു മാള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ രാഷ്ട്രീയ-കലാ രംഗത്തെ നിരവധി പ്രമുഖര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. ലുലു മാളില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് സിഎംഡി എംഎ യൂസഫലി പറഞ്ഞത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച നടന്‍ മമ്മൂട്ടി യൂസഫലിയെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്.

1

അടുത്തകാലത്തായി ഒരു പനിയും കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ശബ്ദം ഉളള ഒരു ചുമയും തനിക്കുണ്ടെന്ന് മമ്മൂട്ടി പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. അതുകൊണ്ട് സംസാരിക്കാന്‍ തനിക്ക് അല്‍പം ഭയമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. യൂസഫലിയുടെ ക്ഷണം നിരാകരിക്കാന്‍ തനിക്ക് ഒരു കാരണവും ഇല്ലാത്തത് കൊണ്ടാണ് പരിപാടിക്ക് എത്തിയത്.

2

തിരുവനന്തപുരം നഗരത്തിന് അഭിമാനമായി ഇത്തരമൊരു സ്ഥാപനമുണ്ടാക്കിയതിന് യൂസഫലിയെ മമ്മൂട്ടി അഭിനന്ദിച്ചു. യൂസഫലി നമ്മുടെ അഭിമാനമാണ്. ലുലു ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ കൂടി അഭിമാനമാണ്. ഈ ബ്രാന്‍ഡ് സൃഷ്ടിച്ചത് യൂസഫലി ആണ്. ലോകത്ത് ഒരുപാട് സ്ഥലങ്ങളില്‍ ലുലു എന്ന് പറയുന്ന ബ്രാന്‍ഡ് ഉണ്ട്.. യൂസഫലി സ്വയം അതിനേക്കാള്‍ വലിയ ബ്രാന്‍ഡ് ആണ്.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

3

ലുലു എന്നൊരു ബോര്‍ഡ് എഴുതി വെച്ചാല്‍ മാത്രമാണ് ലുലു ആണെന്ന് അറിയുകയുളളൂ. യൂസഫലിയെ കണ്ടാല്‍ തന്നെ അറിയാം അത് യൂസഫലി ആണെന്ന്. അദ്ദേഹമൊരു വലിയ ബ്രാന്‍ഡാണെന്നും മമ്മൂട്ടി പറഞ്ഞു. യൂസഫലിയെ അറിയാത്ത ആള്‍ക്കാരില്ല. തന്നെ കുറേപ്പേര്‍ക്ക് അറിയാമെന്ന് താന്‍ ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ തന്നെ അറിയാത്ത കുറേ പേര്‍ക്ക് യൂസഫലിയെ അറിയാം എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസഫലി മാറിയെന്ന് മമ്മൂട്ടി | Oneindia Malayalam
    4

    യൂസഫലി ബ്രാന്‍ഡും ബ്രാന്‍ഡ് അംബാസിഡറുമാണ്. കേരളവും മറ്റ് രാജ്യങ്ങളും സംസ്ഥാനങ്ങളുമായിട്ടുളള എല്ലാ ബിസിനസ്സ് ഇടപാടുകള്‍ക്കും അദ്ദേഹം തന്നെയാണ് നമ്മുടെ എല്ലാവരുടേയും പ്രതിനിധിയും ബ്രാന്‍ഡ് അംബാസിഡറുമെന്നും മമ്മൂട്ടി പറഞ്ഞു. ഈ സംരഭം അഭിമാനമായി ഉയര്‍ന്ന് നില്‍ക്കട്ടെ എന്നും ഇനിയും കേരളത്തിന്റെ വ്യവസായ സംരഭങ്ങളില്‍ യൂസഫലി ഒരു വലിയ ബ്രാന്‍ഡ് അംബാസിഡറായി നിലനില്‍ക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+