ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ: സ്കൂള്‍ കുട്ടികള്‍ക്കു് കഞ്ചാവ് വില്‍പ്പന!
ചിറയിൻകീഴ്: ചിറയിൻകീഴ് എക്സൈസ് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി പെരുങ്ങുഴി ഷാപ്പിക്കട കൊച്ചു തൈവിളാകത്ത് വീട്ടിൽ ബിജിൻ (20) പിടിയിലായി.
വീട്ടിൽ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നുയെന്ന് ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൻ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ചിറയിൻകീഴിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പെരുങ്ങുഴി നേരുകടവ് ,കുഴിയം കോളനി, കോളം, ചിലമ്പ് എന്നീ ഭാഗങ്ങളിലും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതിൽ പ്രധാനിയാണിയ്യാൾ. സംഘത്തിലെ മറ്റുളളവരെക്കുറിച്ചും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ചിറയിൻകീഴ് എക്സൈസ് റേഞ്ചിലെ ഷാഡോ ടീമിന്റെ പ്രവർത്തനം ഈ സ്ഥലങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് പ്രധാന കണ്ണികളെ പിടികൂടുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർ എ.ആർ.രതീഷ്, പ്രിവന്റീവ് ഓഫിസർമാരായ ഡി.സന്തോഷ്, എസ്.കൃഷ്ണകുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അരുൺ മോഹൻ, ജാഫർ, അനൂപ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications