തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാകോളേജിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിചയാള്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സ്വയം നാണം കെട്ട് മറ്റുള്ളവരെ നാണം കെടുത്തുന്നതില്‍ എന്താണ് ഇത്ര വലിയ കാര്യം? എന്താണോ എന്തോ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്‍പര്യമുള്ള ചിലരെങ്കിലും ഇല്ലാതെയില്ല. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് വെള്ളിയാഴച രാവിലെ തിരുവനന്തപുരം വിമന്‍സ് കോളേജിന് മുന്നില്‍ കണ്ടത്.

തന്റെ നഗ്നത വിമന്‍സ് കോളേജിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച വ്യത്യസ്തനായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വഴുതക്കാട് വിമന്‍സ് കോളേജിന് മുന്നിലാണ് സംഭവം, രാവിലെ ഒമ്പത് മണിക്കായിരുന്നു ഷോ.

arrest

സാധാരണയായി ഇയാള്‍ വിമന്‍സ് ഹോസ്റ്റലിന്റെ മുന്നില്‍ വന്ന് നിന്നാണ് നഗ്നത പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നത്. പലപ്രാവശ്യം അധികൃതരോട് പരാതിപ്പെട്ടെങ്കിലും അപ്പോഴൊന്നും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച ഇയാള്‍ സ്ഥലമൊന്ന് മാറ്റി. നേരെ വിമന്‍സ് കോളേജിലേക്ക് വന്ന് അവിടെയായി പ്രദര്‍ശനം. അതുവഴി വന്നവര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നാലെ ഓടിയ നാട്ടുകാര്‍ ബേക്കറി ജഗ്ഷനില്‍ വച്ച് പിടികൂടി ഇയാളെ മ്യൂസിയം പൊലീസിന് കൈമാറി

Thiruvananthapuram
English summary
Man arrested before Vazhuthakkad women's collage in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X