Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ചു:തിരുവനന്തപുരത്ത് മകൻ അറസ്റ്റിൽ, ആക്രമണം ഊന്നുവടി കൊണ്ട് !!

കല്ലറ: കല്ലറയിൽ വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ചയാളെ പാങ്ങോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് ആലന്തറ പ്ലാവറ വീട്ടിൽ വിജയനെയാണ്‌ (50) പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ മാതാവ് പാങ്ങോട് തണ്ണിച്ചാൽ സ്വദേശി ഒാമനയ്ക്കാണ് (70)ക്രൂര മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാതാവ് ഉപയോഗിച്ചിരുന്ന ഊന്നുവടി പിടിച്ചുവാങ്ങി ഇയാൾ ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഓമനയുടെ വലതുകൈയ്‌ക്ക് പൊട്ടലുണ്ട്.

vijayanarrest-1

ഊന്നുവടി ഉപയോഗിച്ച് ഓമനയുടെ കഴുത്തിൽ അമർത്തിയതിനെ തുടർന്ന് കഴുത്തിൽ രക്തം കെട്ടിക്കിടക്കുന്നതായും പാങ്ങോട് ഗവൺമെന്റ് ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റ ഓമനയെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടിലെത്തുന്ന വിജയൻ ഓമനയെ മർദ്ദിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാങ്ങോട് സി.ഐ എൻ. സുനീഷ്, എസ്.ഐ കെ. രവികുമാർ, എഎസ്.ഐ ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, നിസാർ എന്നിവരുൾപ്പെട്ട സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+