Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിച്ച് പണവും സ്വർണ്ണവും അപഹരിക്കുക... മൂന്നാം വിവാഹത്തിനിടെ തിരുവനന്തപുരത്ത് തട്ടിപ്പ് വീരൻ പെട്ടു, 34 കാരൻ റിമാന്റിൽ

അ​ഞ്ച​ൽ​:​ ​ര​ണ്ട് ​ത​വ​ണ​ ​വി​വാ​ഹം​ ​ചെ​യ്ത​ ​കാ​ര്യം​ ​മ​റ​ച്ചു​വ​ച്ച് ​മൂ​ന്നാം​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​ആ​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മൂ​ന്നാം​ ​വി​വാ​ഹം​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നെ​ത്തി​യ​ ​ഏ​രൂ​ർ​ ​നെ​ട്ട​യം​ ​സു​ന​ന്ദ​വി​ലാ​സ​ത്തി​ൽ​ ​സു​നി​ലാണ്​ ​(34,​ ​അ​നീ​ഷ്) ഏ​രൂ​ർ​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യ​ത്.

കൊ​ട്ടാ​ര​ക്ക​ര​ ​സ്വ​ദേ​ശി​നി​യെ​യാ​ണ് ​ഇ​യാ​ൾ​ ​ആ​ദ്യം​ ​വി​വാ​ഹം​ ​ചെ​യ്ത​ത്.​ ​ഇ​തി​ൽ​ ​ര​ണ്ട് ​കു​ട്ടി​ക​ളു​ണ്ട്.​ ​ഈ​ ​ബ​ന്ധം​ ​നേ​ര​ത്തേ​ ​വേ​ർ​പെ​ടു​ത്തി​ ​നാ​വാ​യി​ക്കു​ളം​ ​സ്വ​ദേ​ശി​നി​യെ ര​ണ്ടാ​മ​ത് ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​ഇ​തി​ൽ​ ​ഒ​രു​ ​കു​ട്ടി​യു​ണ്ട്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തോ​ളം​ ​കൂ​ടെ​ താ​മ​സി​ച്ച​ ​ശേ​ഷം​ അവരെ ഉ​പേ​ക്ഷി​ച്ച് ​പോ​വു​ക​യാ​യി​രു​ന്നു.​ ​

Sunil

സ്വ​ർ​ണ​വും​ ​പ​ണ​വും​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​അ​നീ​ഷ് ​അ​പ​ഹ​രി​ച്ച​താ​യി ഇവർക്ക് പരാതിയുണ്ട്. ഇ​തെ​ല്ലാം​ ​മ​റ​ച്ച് ​വ​ച്ചാ​ണ് ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​അ​നീ​ഷ് ​ഇ​ള​വ​റാം​കു​ഴി​ ​സ്വ​ദേ​ശി​നി​യെ​ ​മൂ​ന്നാ​മ​ത് ​വി​വാ​ഹം​ ​ചെ​യ്ത​ത്.​ ​ഏ​രൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​വി​വാ​ഹം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ന​ട​ത്തു​മ്പോ​ൾ​ ​പൊ​ലീ​സ് ​എ​ത്തി​ ​ഇ​യാ​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​മൂ​ന്നാം​ ​വി​വാ​ഹം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ത​റി​ഞ്ഞ് ​ര​ണ്ടാം​ ​ഭാ​ര്യ ഏ​രൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​പു​ന​ലൂ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​അ​നീ​ഷി​നെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+