തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുവിന് ജോലി വേണ്ടെന്ന് വ്യാജ കത്തെഴുതി: യുവാവ് അകത്തായി,എ​ഴുതി അയച്ചത് വിസമ്മത പത്രം!!

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിൻകര: അയൽക്കാരനായ ബന്ധുവിന് ജോലി വേണ്ടെന്ന് കാണിച്ച് പി.എസ്.സിക്ക് വ്യാജമായി വിസമ്മത പത്രം എഴുതി അയച്ചയാളെ കോടതി റിമാന്റു ചെയ്തു. കോഴിക്കോട് ജില്ലാ കോടതിയിലെ ഓഫീസ് അസിസ്റ്റന്റായ ഇരുമ്പിൽ അഖിൽ നിലയത്തിൽ അഖിലിനെയാണ് (24) നെയ്യാറ്റിൻകര കോടതി റിമാന്റു ചെയ്തത്. ഇതിന്മേൽ വകുപ്പു തല അന്വേഷണത്തിനും നെയ്യാറ്റിൻകര ജൂഡീഷ്യൽ മജിസ്ട്രേട്ടു കോടതി ഉത്തരവിട്ടു.

accusedarrested-153

സംഭവം നടക്കുന്നത് 2017 നവംബറിൽ അഖിലിന്റെ പിതാവിന്റെ സഹോദരിയുടെ മകൻ അനിൽരാജിന് ടൈപ്പിസ്റ്റ് നിയമനത്തിനുള്ള പി.എസ്.സി എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. ഉദ്യോഗത്തിനായി പി.എസ്.സി അനിൽരാജിന് അഡ്വൈസ്മെമ്മോ അയച്ചു. ഇതു കിട്ടുന്നത് അഖിലിന്.

മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...

അസൂയ മൂത്ത അഖിൽ തനിക്ക് വേറെ ജോലി ലഭിച്ചുവെന്നും ഈ ജോലി വേണ്ടെന്നും നോട്ടറിയുടെ സാക്ഷ്യ പത്രത്തോടെ പി.എസ്.സിയെ വിസമ്മത പത്രം തയ്യാറാക്കി അറിയിച്ചു. വിസമ്മത പത്രം ലഭിച്ചതായി പി.എസ്.സി തിരികെ കത്ത് അയച്ചപ്പോഴാണ് അനിൽരാജ് വിവരം അറിയുന്നത്.പി.എസ്.സി വിജിലൻസ് സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെയാണ് റിമാന്റു ചെയ്തത്.

Thiruvananthapuram
English summary
man arrested for fake letter over relatives job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X