Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴക്കൂട്ടത്ത് ഡാൻസ് സ്കൂളിന്റെ മറവിൽ പീഡനം യുവാവ് അറസ്റ്റിൽ: സ്കൂള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും!

കഴക്കൂട്ടം: ഹിപ് ഹോപ്പ് ഡാൻസ് സ്‌കൂളിന്റെ മറവിൽ ദളിത് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഠിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ കഴക്കൂട്ടം അസി.കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്തിൽ അറസ്​റ്റ് ചെയ്തു. 'അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി രാഹുൽ (19) ആണ് പോക്‌സോ കേസിൽ അറസ്​റ്റിലായത്. 2018 ജൂലായിൽ തിരുവനന്തപുരം കുന്നുകുഴിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഡാൻസ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും ലൈംഗിക പീഠനവും നടക്കുന്നതായി പൊലീസ് കണ്ടെത്തിയത്.

ഹിപ് ഹോപ്പ് ഡാൻസ് സ്‌ക്കൂളിന്റെ മറവിലാണ് ഡാൻസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ മയക്കുമരുന്നു നൽകി പീഠിപ്പിച്ചത്. ദളിത് വിദ്യാർത്ഥിനിയെ ലൈംഗിക പീഠനം നടത്തിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.തുടർന്നാണ് കഴക്കൂട്ടം എ.സി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാഹുലിനെ അറസ്​റ്റ് ചെയ്തത്.

rahularrested

ഹയർ സെക്കന്ററി വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് ലൈംഗികമായി പിഠിപ്പിക്കുയാണ് ഡാൻസ് പരിശീലകൻ കൂടിയായ ഇയാളുടെ രീതിയെന്നും കൂടുതൽ പെൺകുട്ടികൾ പീഠനത്തിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും എ.സി പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ എസ്. സി. എസ്. ടി ആക്ട് പ്രകാരം കേസെടുത്ത് പോക്‌സോ കോടതിയിൽ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+