മദ്യ ലഹരിയിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ: പരിക്ക് നെയ്യാറ്റിൻകരയിലെ കണ്ടക്ടർക്ക്!
നേമം: മദ്യ ലഹരിയിൽ കെഎസ്ആർടിസി ബസ് യാത്രക്കാരൻ കണ്ടക്ടറെ മർദ്ദിച്ച് അവശനാക്കി. സംഭവത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ ഇയാളെ കരമന പൊലീസ് ഒാടിച്ചിട്ട് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശിയും തിരുവനന്തപുരത്തുളള ഒരു സർക്കാർ സ്ഥാപനത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായ പ്രേംകുമാർ (29) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് 6 മണിക്കായിരുന്നു സംഭവം.
കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറും പെരുങ്കടവിള സ്വദേശിയുമായ ഗോഡ്വിനാണ് (49) മർദ്ദനമേറ്റത്. മെഡിക്കൽ കോളേജിൽ നിന്ന് കരമന വഴി നെയ്യാറ്റിൻകരയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു പ്രേംകുമാർ. ബസ് കൈമനത്തെത്തിയപ്പോഴായിരുന്നു കണ്ടക്ടറുടെ നേരെയുളള ആക്രമണം. നെയ്യാറ്റിൻകരയ്ക്ക് ടിക്കറ്റെടുത്ത പ്രേംകുമാറിന് ബാലൻസ് നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം.

ശരീരമാസകലം മർദ്ദനമേൽക്കുകയും മുഖത്തേറ്റ ഇടിയിൽ പല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. മർദ്ദനമേറ്റ ഗോഡ്വിൻ ആദ്യം നേമം ശാന്തിവിള താലൂക്കാശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രേംകുമാറിനെ പൊലീസുകാർ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസുകാരെ ആക്രമിക്കാൻ മുതിരുകയായിരുന്നു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications