തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

20 പവൻ സ്വർണം തട്ടിയെടുത്ത ആക്രിക്കച്ചവടക്കാരൻ അറസ്റ്റിൽ, 17 പവൻ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

നേമം: പഴയ സാധനങ്ങൾ തൂക്കി നൽകുന്നതിനിടെ ബുക്കുകൾക്കിടയിൽ വീട്ടമ്മ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ആക്രമിക്കച്ചവടക്കാരൻ അറസ്റ്റിൽ.കിള്ളിപ്പാലത്തിന് സമീപം കരിമഠം കോളനിയിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശി സുബ്രമണ്യൻ (34) ആണ് അറസ്റ്റിലായത്. കാരയ്ക്കാമണ്ഡത്തിന് സമീപം പൊറ്റവിളയിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് ബുക്കുകളുടെ ഇടയിൽ സൂക്ഷിച്ച സ്വർണ്ണാഭരണൾ അബദ്ധവശാൽ ആക്രി ക്കാരന്റെ കൈവശമായത്.

<strong>വിദ്യാത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം: തിരുവനന്തപുരത്ത് കലോത്സവ നഗരിയിൽ കൂട്ടത്തല്ല്!</strong>വിദ്യാത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം: തിരുവനന്തപുരത്ത് കലോത്സവ നഗരിയിൽ കൂട്ടത്തല്ല്!

കള്ളന്മാരെ പേടിച്ചാണ് പഴയ ബുക്കുകൾക്കിടയിൽ 3 മാലയും വളകളും അടങ്ങിയ കവർ ബുക്കുകൾക്കിടയിൽ സൂക്ഷിച്ചത്. ആക്രിക്കാരൻ വന്നപ്പോൾ തൂക്കി കൊടുക്കാൻ എടുത്ത ബുക്കുകൾക്കിടയിലെ സ്വർണ്ണവും അബദ്ധത്തിൽ പെട്ടു പോയി. പൊറ്റവിളയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഴയബുക്കുകളും മറ്റ് പഴയ സാധനങ്ങളുമായി ഇയാൾ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വർണം കവറിൽ പൊതിഞ്ഞ് ബുക്കിലെ പേപ്പറുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന കാര്യം ഓർമ വന്നത്.

subrugoldrobbery-

മകൻ സ്കൂട്ടറിൽ അട്ടക്കുളങ്ങരയിലെ കടയിൽ എത്തി സ്വർണം തിരികെ ചോദിച്ചെങ്കിലും താൻ കണ്ടില്ലെന്നും വഴിയിൽ വീണുപോയിരിക്കാമെന്നും ഇയാൾ‌ പറഞ്ഞു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കൾ എത്തി ബഹളമായതോടെ ഫോർ‌ട്ട് പൊലീസ് സ്ഥലത്തെത്തി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും സ്വർണം താൻ എടുത്തിട്ടില്ലെന്ന് ആവർത്തിക്കുകയായിരുന്നു. പരാതിയിൽ വീട്ടമ്മ ഉറച്ചുനിന്നതോടെ ഇയാളുമായി കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ 17 പവൻ സ്വർണം കണ്ടെടുത്തു. ഇയാളെ നേമം പൊലീസിന് കൈമാറി. ബാക്കി മൂന്നുപവൻ സ്വർണം എവിടെയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
man arrested in gold robbery case from thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X