ബുദ്ധിവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു: 46കാരന് പോക്സോ കേസില്‍ അറസ്റ്റില്‍!!
പോത്തൻകോട്: ബുദ്ധിവൈകല്യമുള്ള പതിന്നാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. പോത്തൻകോട് അരിയോട്ടുകോണം ചിറവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജഹാനാണ് (46) നന്നാട്ടുകാവ് ഷാജി നിവാസിൽ നിന്നു പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇയാൾ വീടിന് സമീപത്തെ കുളിമുറിയിൽ വച്ച് പീഡിപ്പിച്ചത്.
വെട്ടിലായി ശ്രീധരൻ പിളള, കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്,വികസനം അട്ടിമറിച്ചു, പൊതുശത്രുവെന്ന് ഐസക്
സംഭവശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ 8 ന് അരിയോട്ടുകോണത്തെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ നിന്നു പ്രതിയെ പിടികൂടിയത്. പോക്സോ നിയമം അനുസരിച്ചും ബലാത്സംഗത്തിനും കേസെടുത്തിട്ടുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അവിവാഹിതനായ പ്രതി ദീർഘകാലം ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിൽ വൻ തോതിൽ പണം പലിശയ്ക്ക് കൊടുക്കുന്ന വ്യക്തിയുമാണ്. ഈ സംഭവത്തിന് പിന്നിൽ നിരവധിപേർക്ക് പങ്കുണ്ടെന്ന ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്തുവരുന്നതായി പോത്തൻകോട് സി.ഐ സി. ദേവരാജൻ പറഞ്ഞു.