തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മ്യൂസിക് സിസ്റ്റം മോഷണം: തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

  • By Desk
Google Oneindia Malayalam News

കോവളം: ടൂറിസ്റ്റ് ബസുകളിൽ നിന്നു മ്യൂസിക് സിസ്റ്റം മോഷണം നടത്തിവന്ന യുവാവ് അറസ്റ്റിൽ. വെങ്ങാനൂർ വെണ്ണിയൂർ മാവുവിള സ്വദേശി ബാസ്സ് ട്യൂബ് പുലി എന്നു വിളിക്കുന്ന ഗാംഗുലി (19) ആണ് അറസ്റ്റിലായത്. രാത്രി കാലങ്ങളിൽ ആട്ടോറിക്ഷയിൽ കറങ്ങിനടന്ന് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നവാഹനങ്ങളിൽ നിന്ന് മ്യൂസിക് സിസ്റ്റം കവരുന്നതാണ് ഇയാളുടെ രീതി.

<strong>സ്പര്‍ശ് 2019 സമാപിച്ചു; പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഉത്ഘാടനം ചെയ്തു, റാലി ശ്രദ്ധേയമായി!!!</strong>സ്പര്‍ശ് 2019 സമാപിച്ചു; പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഉത്ഘാടനം ചെയ്തു, റാലി ശ്രദ്ധേയമായി!!!

വാഹനം മോഷണ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് വലിയതുറ യു.പി.എസിനടുത്ത് പ്രശാന്ത് എന്നയാളിന്റെ ടൂറിസ്റ്റ് ബസിൽ നിന്ന് സിസ്റ്റം മോഷണം പോയതിനെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് വിഴിഞ്ഞം ഭാഗത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Gnaguly

വലിയതുറ സ്വദേശി വിനോദ് എന്നയാളിന്റെ ബസിൽ നിന്നു മോഷണം പോയ മ്യൂസിക് സിസ്റ്റം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. മറ്റു ചില വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശംഖുംമുഖം എ.സി.പി ആർ. ഇളങ്കോയുടെ നിർദ്ദേശപ്രകാരം വലിയതുറ എസ്. എച്ച്.ഒ എസ്. ബിജോയ്, എസ്.ഐമാരായ എസ്.വി. ആശിഷ്, ബി. അശോകൻ നായർ, സി.പി.ഒമാരായ ബിനു, സാബു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Thiruvananthapuram
English summary
man arrested in robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X