സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ മോഷണം: തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ
പാങ്ങോട്: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ മോഷണം നടത്തുന്ന യുവാവ് പിടിയിൽ. പാങ്ങോട് പുതുശ്ശേരി ചരുവിള പുത്തൻവീട്ടിൽ ചന്തു എന്ന് വിളിക്കുന്ന ലിനുവാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഭരതന്നൂർ ശിവക്ഷേത്രത്തിന് സമീപം കിഴക്കേ കുന്നിൽ പുത്തൻവീട്ടിൽ ഓമനയുടെ വീട്ടിൽ കയറി ഒളിച്ചിരുന്ന ശേഷം അവരുടെ കഴുത്തിൽ കിടന്ന മാലയും വീട്ടുപകരണങ്ങളും ഇയാൾ മോഷ്ടിച്ചു കടന്നിരുന്നു.
സംഭവ ശേഷം പാലച്ചിറ ഭാഗത്ത് ഒളിവിൽ കഴിഞ്ഞുവന്ന ലിനുവിനെ പാങ്ങോട് സി. ഐ. എൻ. സുനീഷ്, എസ്.ഐ ജെ. അജയൻ, ജി.എസ്.ഐ സുലൈമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. താഹിർ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. രഞ്ജിത്ത് രാജ്, എൻ.എസ്. ജാഫർ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

ഓമനയുടെ സ്വർണമാലയും വീട്ടുപകരണങ്ങളും ലിനുവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ലിനു നിരവധി മോഷണക്കേസിലും ചടയമംഗലം എക്സൈസിൽ അബ്കാരി കേസിലും പ്രതിയാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications