Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാന്തിവിളയില്‍ യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ: ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ടു!

നേമം: ശാന്തിവിളയ്‌ക്ക് സമീപം യുവാക്കളെ ആക്രമിച്ച് പരിക്കേല്പിച്ച സംഘത്തിലെ ഒരാളെ പിടികൂടി. നേമം വെള്ളായണി വാണിയംവിളാകം വീട്ടിൽ അസറുദ്ദീൻ (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ശാന്തിവിള കുറുവാണി മാർക്കറ്റിന് സമീപം ബൈക്കിലെത്തിയ അക്രമി സംഘം കമ്പിപ്പാരയും വടികളും ഉപയോഗിച്ചാണ് യുവാക്കളെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.

asharudhin-154530564

യുവാക്കളുടെ പരാതിയെ തുടർന്ന് നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തിന് നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളാണ് അക്രമിയെ തിരിച്ചറിയാൻ സഹായിച്ചത്. പിടിയിലായ അസറുദ്ദീൻ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെയും നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ദിനിൽ, നേമം പൊലീസ് ഇൻസ്‌പെക്ടർ കെ. പ്രദീപ്, എസ്.ഐമാരായ എസ്.എസ്. സജി, സഞ്ജു ജോസഫ്, ബിജു, എ.എസ്.ഐ സജീവ്കുമാർ, സി.പി.ഒമാരായ ബിമൽമിത്ര, ഗിരി, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് അസറുദ്ദീനെ പിടികൂടിയത്.സംഭവത്തിൽ കൂടുതൽ പേ‌ർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ പൊലീസ് അന്വേഷണം തുടരുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+