തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകനെ തീകൊളുത്തികൊന്നു: അച്ഛന്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മകനെ തീകൊളുത്തി കൊന്ന പിതാവ് അറസ്റ്റില്‍. കിളിമാനൂരില്‍ സോമരാജന്‍ എന്ന് വിളിക്കുന്ന സോമനാണ് മകന്‍ രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പിതൃ സഹോദരിയെ കൊലപ്പെടുത്തുയ കേസില്‍ മൊഴി നല്‍കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മദ്യപാനികളായ ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നു എന്ന് പൊലീസ് പറയുന്നു. പിതൃസഹോദരി ഭര്‍ത്താവ് ബേബിയെ കുത്തികൊന്ന കേസിലെ പ്രതിയാണ് രാജന്‍. ഈ കേസില്‍ കോടതിയില്‍ അനുകൂല മൊഴി നല്‍കണമെന്ന് രാജന്‍ ആവശ്യപ്പെട്ടെങ്കിലും സോമന്‍ നിരസിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

arrest

കഴിഞ്ഞ ജൂണ്‍ പത്തിന് ഈ വിഷയത്തെ ചൊല്ലി പിതാവുമായി വഴക്കിട്ട രാജന്‍ പുറത്തേക്ക് പോയി. തിരിച്ചുവന്ന രാജന്‍ വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് വീണ്ടും പിതാവുമായി വഴക്കിട്ടു. തര്‍ക്കം മൂര്‍ച്ചിച്ചപ്പോള്‍ മണ്ണെണ്ണ ഒഴിച്ചു നിന്ന മകന്റെ ദേഹത്തേക്ക് സോമന്‍ തീ കത്തിച്ചിടുകയായിരുന്നു.

സാരമായി പരിക്കേറ്റ രാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സോമനെ കിളിമാനൂര്‍ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി

Thiruvananthapuram
English summary
Man arrested for killed his son in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X