തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐബി സതീഷ് എംഎൽഎ യുടെ കുടുംബ വീട് കുത്തിതുറന്ന് കവർച്ചാ ശ്രമം: ഒരാൾഅറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

മലയിൻകീഴ്: കാട്ടാക്കട മാറനല്ലൂർ കൊറ്റംപള്ളി പേരൂർ കോണത്ത് ഉള്ള അശ്വതി എന്ന ഐബി സതീഷ് എംഎൽഎ യുടെ കുടുംബ വീട് കുത്തിതുറന്ന് കവർച്ച നടത്താൻ ശ്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഒരാൾഅറസ്റ്റിൽ. കൊറ്റം പള്ളികരിങ്ങൽ ക്ഷേത്രത്തിന് സമീപം കണ്ടൻകുളങ്ങര റോഡരു കത്ത് വീട്ടിൽ കൊക്ക് ഷാജി എന്ന് വിളിക്കുന്ന ഷാജി (40) നെയാണ് മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിൽ ആണ് കവർച്ചനടന്നത്.

<strong>മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി..... നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി!</strong>മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി..... നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി!

വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് അടിച്ചുതകർത്ത് എല്ലാ മുറികളുടെയും വാതിലുകളും അലമാരകളും കുത്തിത്തുറക്കുകയും വാഷ് ബേസിനുകൾ തല്ലിത്തകർക്കുകയും ചെയ്‌ത നിലയിലാണ്. പൈപ്പുകളും ടാപ്പുകളും കുളിമുറികളിലുണ്ടായിരുന്ന ഷവറുകളും ഇളക്കിയെടുത്ത നിലയിലായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

robberycase-15

തലസ്ഥാനത്ത് താമസിക്കുന്ന എം.എൽ.എ ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ തങ്ങാറുണ്ട്. എം.എൽ എയുടെ ബന്ധുവായ ഡോക്ടറുടെ വീടിന്റെ വാതിലിന്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്തി. ഇവിടെയും കുളിമുറിയിലെ ഷവർ ഇളക്കിക്കൊണ്ട് പോയിട്ടുണ്ട്. സംഭവമറിഞ്ഞ് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാളെ റിമാൻഡ് ചെയ്‌തു.

Thiruvananthapuram
English summary
man arrested on ib sathish mla's house robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X