തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Google Oneindia Malayalam News

വർക്കല: വില്പനയ്ക്കായി കരുനാഗപ്പള്ളിയിൽ കൊണ്ടുവന്ന 5 കിലോ കഞ്ചാവുമായി യുവാവിനെ കരുനാഗപ്പള്ളി എക്സൈസ് സംഘം പിടികൂടി. വർക്കല അയിരൂർ കനാൽ പുറമ്പോക്കിൽ മുത്തു ഭവനിൽ ജേവൻ എന്ന് വിളിക്കുന്ന മുത്തുവിനെയാണ് (20) ഇന്നലെ വൈകിട്ട് 4.30ന് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്ന് അറസ്റ്റു ചെയ്തത്.

പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്

ഒളിവിൽ പോയ മരുതൂർക്കുളങ്ങര സ്വദേശികളായ ഫൈസൽ, ഷാൻ എന്നിവർക്കായുള്ള അന്വേഷണം ഊജ്ജിതമാക്കി. രണ്ടു വർഷമായി മുത്തു കഞ്ചാവ് വില്പന നടത്തിവരികയാണ്. ആന്ധ്രയിൽ നിന്ന് 18 കിലോ കഞ്ചാവുമായി രണ്ടു ദിവസം മുമ്പാണ് മുത്തു കേരളത്തിലേക്ക് തിരിച്ചത്. 13 കിലോ കഞ്ചാവ് മറ്റു പല സ്ഥലങ്ങളിൽ കൈമാറി. ശേഷിച്ച 5 കിലോ കഞ്ചാവ് ഫൈസലിന് നൽകാനാണ് കരുനാഗപ്പള്ളിയിലെത്തിയത്.

ganja

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ബസ് സ്റ്റാന്റിന് സമീപം കാത്തുനിന്നത്. പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ അരുൺ ആന്റണി, വിജു, ശ്യാംകുമാർ, സജീവ് കുമാർ, ജിനു തങ്കച്ചൻ, അജയഘോഷ്, ശ്രീമോൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നുത്. കരുനാഗപ്പള്ളി, പറവൂർ, കൊട്ടാരക്കര, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ മുത്തു കഞ്ചാവ് വില്പന നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

Thiruvananthapuram
English summary
Man arrested in varkala with 5 kg ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X