തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തൻ കാറിൽ കറങ്ങി നടന്ന നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ചു

  • By Desk
Google Oneindia Malayalam News

വിഴിഞ്ഞം:മദ്യലഹരിയിൽ പുതിയതായി വാങ്ങിയ മാരുതി കാറിൽ കറങ്ങിനടന്ന് മറ്റു വാഹനങ്ങളെ ഇടിച്ച സംഘത്തെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു.നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി രഞ്ജിത്ത് (23) പാറശാല പരശുവയ്ക്കൽ സ്വദേശി അഭിലാഷ് (30) നെയ്യാറ്റിൻകര സ്വദേശി രാജീവ് (34) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാവിലെ മുതൽ നഗരം മുഴുവൻ ചുറ്റിക്കറങ്ങിയ ഇവരെ രാത്രിയോടെയാണ് പിടികൂടിയത്.

<strong>അയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കില്ലെന്ന് വീണ്ടും സുപ്രീംകോടതി; ഹര്‍ജി തള്ളി</strong>അയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കില്ലെന്ന് വീണ്ടും സുപ്രീംകോടതി; ഹര്‍ജി തള്ളി

യുവാക്കൾ രാത്രിയോടെ കോവളം വഴി വിഴിഞ്ഞത്തേക്ക് വണ്ടി ഓടിച്ചു. ഇതിനിടെ തിയേറ്റർ ജംഗ്ഷനിൽ വച്ച് ഒരു ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോയിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്ക് പരുക്കേറ്റു. നിർത്താതെ പോയ കാറിനെ നാട്ടുകാർ പിൻതുടർന്നു. പിന്നീട് തെന്നൂർ കോണം ഭാഗത്ത് വച്ച് നിരവധി ബൈക്കുകളിൽ കാർ ഇടിച്ചു.ഇതോടെ കാറിന്റെ മുൻവശത്തെ ഒരു ടയർ പൊട്ടി . എന്നാൽ ഇത് കാര്യമാക്കാതെ ഓടിച്ചു പോയ കാറിനെ മുക്കോലയിൽ വച്ച് നാട്ടുകാർ തടയുകയായിരുന്നു.

caraccident-15

ഇവരെ കൈകാര്യം ചെയ്ത ശേഷം നാട്ടുകാർ തന്നെ പൊലീസിൽ ഏൽപ്പിച്ചു. കാർ നാട്ടുകാർ തല്ലിതകർത്തു. ഇതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. യുവാക്കളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു

Thiruvananthapuram
English summary
man arrested with new car make many accidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X