ഓഖി ദുരിതാശ്വാസം ലഭിച്ച തുകയുടെ വിഹിതം നൽകിയില്ല, യുവാവ് അമ്മായിയമ്മയെ വെട്ടി
വിഴിഞ്ഞം: ഓഖി ദുരിതാശ്വാസമായി ലഭിച്ച പണത്തിൽ നിന്ന് ഒരു വിഹിതം നൽകാത്തതിന് ഭാര്യാമാതാവിനെ യുവാവ് വെട്ടിപ്പരിക്കേല്പിച്ചു. കടയ്ക്കുളം സ്വദേശി കൊച്ചുത്രേസ്യയ്ക്കാണ് (41) വെട്ടേറ്റത്. വലതു ചെവിയിലും ഇടതു കൈയിലും വെട്ടേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ വിഴിഞ്ഞം പഴയ പള്ളിക്കു സമീപം വാറുവിളാകത്ത് പുരയിടത്തിൽ അനീഷിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. കൊച്ചുത്രേസ്യയുടെ ഭർത്താവ്ഓഖി ദുരന്തത്തിൽപ്പെട്ട് മരിച്ചിരുന്നു. ഇവർക്ക് സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തനിക്കും കൂടി നൽകണമെന്ന് അനീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും കൊച്ചുത്രേസ്യ കൊടുത്തില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

ഞായറാഴ്ച രാത്രി 7 മണിയോടെ വെട്ടുകത്തിയുമായി കൊച്ചുത്രേസ്യയുടെ വീട്ടിലെത്തിയ അനീഷ് ബഹളംവച്ചു. ഭയന്ന് വിളിച്ച് വീട് വിട്ട് ഇറങ്ങി ഓടിയ കൊച്ചുത്രേസ്യയെ സമീപത്തെ ഇടവഴിയിലിട്ട് അനീഷ് വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. രാത്രിയോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications