Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി: സംഭവം പോത്തന്‍കോട്!!

പോത്തൻകോട്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവെച്ച് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് -ശോശാമ്മ ദമ്പതികളുടെ മകൻ വിനോദ്കുമാറാണ് (35 ) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം.സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്:

രാവിലെ പള്ളിയിൽ പോയിരുന്ന കുടുംബം ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് സംഭവം. തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഭാര്യ രാഖിയുടെ മൊഴി. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ വിനോദിനെ കണ്ടു. സമീപത്ത് നിന്നിരുന്ന ഭാര്യയുടേയും മക്കളുടേയും ദേഹത്ത് രക്തം പുരണ്ടിരുന്നു. നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലോട് മൈലമൂട് സ്വദേശിയായ വിനോദും കുടുംബവും മൂന്ന് വർഷം മുമ്പാണ് വാടകവീട് എടുത്ത് വട്ടപ്പാറയിലേക്ക് താമസം മാറുന്നത്. വിനോദ് പെയിന്റിംഗ് തൊഴിലാളിയാണ്.

suicide-155780

കല്ലയം പൊന്നറകുന്ന് സ്വദേശിയായ രാഖി ബ്യുട്ടിപാർലർ ജീവനക്കാരിയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന എബ്ബെസ് , എൽകെജി വിദ്യാർത്ഥിനിയായ യമീനമ്മ എന്നിവരാണ് മക്കൾ. ഫോറൻസിക് സംഘം ഇന്ന് വീട് പരിശോധിക്കും . വട്ടപ്പാറ സി ഐ കെ ബിജുലാലിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അതേസമയം ഇവിടെ സ്ഥിരം വഴക്ക് നടക്കാറുണ്ടെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും നാട്ടുകാർ ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+