തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചക്ക തലയില്‍വീണ് ബസ് ഡ്രൈവര്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ചക്ക തലയില്‍ വീണ് മധ്യവയ്കന്‍ മരിച്ചു. തിരുവന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കോട്ടയം ആര്‍പ്പുര കിഴക്ക് അങ്ങാടിപ്രണവത്തില്‍ നാഗപ്പന്‍ നായരാണ് ചക്ക പറിക്കുന്നതിനിടെ ചക്ക തലയില്‍ വീണ് മരിച്ചത്.

സ്‌കൂള്‍ ബസ് ഡ്രൈവറായ നാഗപ്പന്‍ രാവിലെ സ്‌കൂളില്‍ കുട്ടികളെ വിട്ട് തിരിച്ചുവന്നതിന് ശേഷം അയല്‍പക്കത്തെ വീട്ട് വളപ്പിലെ പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടെയായിരുന്നു സംഭവം.

thiruvanadhapuram-map

ചക്ക തലയില്‍ വീണ് പരിക്കേറ്റ നാഗപ്പനെ ആദ്യം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചക്ക് 12.30 ഓടെ മരിച്ചു

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറായിരുന്ന നാഗപ്പന്‍ വിരമിച്ചതിന് ശേഷം രണ്ട് വര്‍ഷമായി ഊരുട്ടമ്പലം സരസ്വതി വിദ്യാമന്ദിറില്‍ സ്‌കൂള്‍ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. മാറനല്ലൂര്‍ ഊരുട്ടമ്പലം ചീനിവിളി കുന്നുബംഗ്ലാവിലെ ബന്ധുവീട്ടില്‍ തങ്ങിയാണ് ജോലിയ്ക്ക് പോയിരുന്നത്.

Thiruvananthapuram
English summary
Man died after jack fruit fall down to head in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X