Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ച് മണിക്കൂറുകൾക്കകം യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കുളത്തൂർ: മകന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കുളത്തൂർ എസ്.എൻ നഗർ വടക്കതിൽ വീട്ടിൽ ജയചന്ദ്രൻ - സതി ദമ്പതികളുടെ മകൻ അനുവാണ് (27) മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന സുഹൃത്ത് കുളത്തൂർ കുഞ്ചാലുംമൂട് സ്വദേശി സജിയെ (35) ഗുരുതര പരിക്കോടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11.30ന് കഴക്കൂട്ടം ഹൈവേ ജംഗ്ഷനിൽ ഗുരുപ്രിയ ജുവലറിക്ക് സമീപമായിരുന്നു അപകടം. അനുവിന്റെ ഏകമകൻ അഥർവിന്റെ രണ്ടാം പിറന്നാൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിച്ചിരുന്നു. തുടർന്ന് സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്കിൽ പെട്രോളടിക്കാൻ കഴക്കൂട്ടത്തേക്ക് പോയി. പെട്രോളടിച്ച് തിരിച്ചു വരുമ്പോൾ കഴക്കൂട്ടം ജംഗ്‌ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനു മരിച്ചു.

anu-15491049

വെൽഡിംഗ് തൊഴിലാളിയായിരുന്ന അനു അടുത്തകാലത്തായി ഇലക്ട്രിഷ്യനായി ജോലി ചെയ്യുകയാണ്. മൃതദേഹം പോസ്റ്റ്മോ‌ർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ കുളത്തൂർ കോലത്തുകര ക്ഷേത്രം വക ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ : ജയലക്ഷ്മി. സഹോദരൻ : പരേതനായ അനൂപ്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+