Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാണിക്കൽ പാറയിൽ ബൈക്ക് മറിഞ്ഞ് എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്!!

പോത്തൻകോട്: ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറയിലേക്കുള്ള യാത്രയ്ക്കിടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി താഴേക്ക് പതിച്ച് എൻജിനിയറിംഗ് ഫൈനൽ ഇയർ വിദ്യാർത്ഥി മരിക്കുകയും ബൈക്കിന് പിറകിലുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പോത്തൻകോട് നന്നാട്ടുകാവ് മുഞ്ചിനാറ്റ് വീട്ടിൽ സുബൈർ -ലൈല ദമ്പതികളുടെ മകനും കാട്ടായിക്കോണം സെന്റ് തോമസ് എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ സിവിൽ വിദ്യാർത്ഥിയുമായ സുബിൻ (21) ആണ് മരിച്ചത്.

സുഹൃത്ത് കിരണിനെ (21) തോളെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. വെള്ളാണിക്കൽ പാറമുകൾ സന്ദർശിക്കാനായി സുബിനും സുഹൃത്തും ബൈക്കിൽ കോലിയക്കോട്ട് നിന്ന് കാഞ്ഞാമ്പാറ വഴി വെള്ളാണിക്കൽ പാറമുകളിലേക്ക് പോകവെ ക്രഷർ യൂണിറ്റിന് സമീപത്തെ വളവിൽ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡ് വക്കിലെ മയിൽകുറ്റി തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

subinaccident-1

സുബിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ക്രഷറിലെ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ; സുനീർ, സുറുമി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30ന് നന്നാട്ടുകാവ് ജമാ അത്ത് കബർസ്ഥാനിൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+