തിരുവനന്തപുരത്ത് വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ബസിൽ യുവാവിന്റെ മൃതദേഹം
തിരുവനന്തപുരം: വാമനപുരത്ത് ബസ്സിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. വാമനപുരം കാരേറ്റ് വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാബു ആക്രി പെറുക്കായാണ് ജീവിക്കുന്നത്. വീട്ടുകാരുമായി പിണങ്ങി അലഞ്ഞുതിരിഞ്ഞാണ് ഇദ്ദേഹം ജീവിച്ചിരുന്നത്.കടത്തിണ്ണകളിലും വഴിയിൽ നിർത്തിയിട്ടിരുന്ന ബസുകളിലും ആണ് ബാബു രാത്രി ഉറങ്ങിയിരുന്നത് എന്നാണ് നാട്ടുകാർ പറഞ്ഞത്. ഏറെ നാളായി ഓടാതെ കിടക്കുന്ന ബസിന്റെ സീറ്റുകൾക്കിടയിലായാണ് മൃതദേഹം കണ്ടത്. സീറ്റുകൾ മുറിച്ചുമാറ്റി ആണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പരിശോധിച്ച് കഴിഞ്ഞ ശേഷം പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മരിച്ചത് ബാബു ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് വ്യക്തമാകൂ എന്നാണ് പുറത്തുവരുന്ന വിവരം. . അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.












Click it and Unblock the Notifications