Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മൂന്ന് മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു. തമിഴ് നാട്ടില്‍ കന്നുകാലി കച്ചവടക്കാരനായിരുന്ന ആറാലുംമൂട് ചെറിയകോണം ചാനല്‍ക്കരവീട്ടില്‍ മാഹീനാണ് മരിച്ചത്. പനിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാഹീനെ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും മറ്റിയിരുന്നു. വെള്ളിയാഴ്ച മരിച്ചു.

മാസങ്ങളായി തലസ്ഥാന നഗരം തെരുവുനായകളുടെ ഭരണത്തിലാണ്. കഴിഞ്ഞ ഒരാള്‍ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത ആക്രമണങ്ങള്‍ കുറച്ചൊന്നുമല്ല. മാറനല്ലൂരില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെ തെരുവുനായ കടിച്ചത് ശനിയാഴ്ചയാണ്. ഏഴും ആറും നാലും രണ്ടു വയസ്സുള്ള കുട്ടികളെയാണ് കടിച്ചത്. കാലില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടികളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കി. പേവിഷ ബാധയുള്ള നായാണ് ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ സംശയം.

വെള്ളിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ ആളെ തെരുവനായ ആക്രമിച്ചതും വാര്‍ത്തയായിരുന്നു. കാലിലില്‍ ആഴത്തില്‍ മുറിവേറ്റ ഇയാള്‍ അരമണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. കവടിയാറിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്ത് വച്ചായിരുന്നു ആക്രമണം. കാലിന് കടിയേറ്റ് ഇയാള്‍ റോഡിലേക്ക് വീണപ്പോള്‍ സമീപത്തുണ്ടായിരുന്ന മറ്റുനായകളും ആക്രമിക്കുകയായിരുന്നു.

പൂന്തുറ പോലീസ് സ്‌റ്റേഷന് സമീപം നാലുവയസ്സുകാരിയെ നായ്ക്കൂട്ടം ആക്രമിച്ചിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ ശരീരത്തില്‍ പരിക്കേറ്റ കൂട്ടി സുഖം പ്രാപിച്ചുവരികയാണ്. തെരുവുനായകളെ പിടികൂടി മൃഗാശുപത്രിയിലെത്തിച്ച് അവയെ വന്ധീകരിക്കണമെന്നാണ് നഗരസഭാ അധികൃതരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+