തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതിയെ റിമാന്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: വ​ക്കം​ ​ക​ണ്ണ​മം​ഗ​ലം​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​ യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി നിലയ്ക്കാമുക്ക് പാറയടി കോണത്തുവീട്ടിൽ സന്തോഷിനെ (38) റിമാൻഡ് ചെയ്തു. മുൻ വൈരാഗ്യമാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വക്കം​ ​റൈ​​​റ്റ​ർ​വി​ള​ ​ചു​ങ്ക​ക്കു​ടി​ ​വീ​ട്ടി​ൽ​ ​ബി​നു​വിനെ ​(37​)​ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണംഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണം

ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 11.30​ ​ഓടെ കണ്ണമംഗലത്ത് ​ഉ​ത്സ​വത്തിനെത്തിയ ബിനുവും സന്തോഷുമായി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് അടിപിടിയുണ്ടായി. നിലത്തുവീണ ബിനുവിനെ സന്തോഷ് ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

main

പ​തി​നൊ​ന്ന് ​വ​ർ​ഷം​ ​മു​മ്പ് ​സ​ന്തോ​ഷി​നെ​ ​ബി​നു​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽപ്പി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു. ​​അ​ന്ന​ത്തെ​ ​സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​സ​ന്തോ​ഷ് ​വ​ക്ക​ത്തു ​നി​ന്ന് ​ക​ട​യ്ക്കാ​വൂ​ർ​ ​നി​ല​യ്ക്കാ​മു​ക്ക് ​പ​റ​ട​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റി.​ ​ഏ​റെ​ ​നാ​ൾ​ ​ശ​ത്രു​ക്ക​ളാ​യി​ ​ന​ട​ന്ന​ ​ഇ​രു​വ​രും​ ​പി​ന്നീ​ട് ​വൈ​രം​ ​മ​റ​ന്ന് ​സൗ​ഹൃ​ദ​ത്തി​ലാ​യിരുന്നു. എന്നാൽ ഇതിന്റെ വൈരാഗ്യം മനസിൽ സൂക്ഷിച്ചിരുന്ന സന്തോഷ് അവസരം കാത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിനുവിനെതിരെയും മരപ്പണിക്കാരനായ സന്തോഷിനെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ എസ് ഷെരീഫ്, സബ് ഇൻസ്പെക്ടർ ഹനീഫാ റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
Man killed by hit with ston in Trivandrum, accussed remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X