തിരുവനന്തപുരത്ത് ഹോട്ടലിൽ ഒരാൾ കുത്തേറ്റുമരിച്ചു: രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ!!
തിരുവനന്തപുരം: മദ്യപാന സദസ്സിലുണ്ടായ വാക് തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തമ്പാനൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സന്തോഷ്, ഗിരീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴരയാടെ ഹോട്ടലിലെത്തി മുറിയെടുത്തയാളാണ് മരിച്ചത്.

സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ വാക് തർക്കമുണ്ടായതെന്നും ബിയർ കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നൽകുന്ന വിവരം. ബഹളം കേട്ട് മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്നാണ് പോലീസ് രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത്. ഫോറൻസിക് വിഗദ്ധരെത്തി ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications