പോലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകാനെത്തിയ ഷൈജു ഇന്നലെ ഉച്ചയോടെയാണ് പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്.
പരാതി നൽകിയ ശേഷം പുറത്തേക്ക് പോയ ഷൈജു കയ്യിൽ കരുതിയിരുന്ന പെട്രോളുമായി തിരികെയെത്തി ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു.സംഭവം കണ്ടുനിന്നവർ ഓടിയെത്തി തീണയച്ച് ആശുപത്രിയിലാക്കി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ രക്ഷിക്കാൻ സാധിച്ചില്ല. പൊള്ളലേറ്റ ഇയാളെ പോലീസുകാർ ഉടൻ തന്നെ വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഷൈജു രാവിലെയാണ് മരിച്ചത്.

കൊട്ടാരക്കര പുത്തൂരിൽ റബർ ടാപ്പിങ് തൊഴിലാളിയായ ഷൈജു ആര്യനാട് കോട്ടക്കകം സ്വദേശിനൊക്കപ്പമാണ് താമസിച്ചിരുന്നത്. ഇവരെ കാണാനില്ലെന്നാണ് പരാതി. നേരത്തെ പുത്തൂർ പൊലീസ് സ്റ്റേഷനിലും ഇതേ പരാതി നൽകുകയും അവിടെയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മുതൽ യുവതിയെ കാണാനില്ലെന്നായിരുന്നു ഷൈജുവിന്റെ പരാതി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് പൊലീസ് നൽകിയ മറുപടിയെന്ന് ഷൈജു ആരോപിച്ചിരുന്നു.
ഷൈജുവിന്റെ പരാതി പരിഗണിക്കുകയും ഷൈജു നൽകിയ ഫോൺ നമ്പറിൽ യുവതിയെ വിളിക്കുകയും തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി നോക്കുകയാണെന്ന മറുപടി ലഭിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്തി കൂട്ടിക്കൊണ്ടു വന്നതായും പുത്തൂർ പൊലീസ് അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications