വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; അമ്മാവൻ പിടിയിൽ
നേരത്തെയും ഇവർ തമ്മിൽ വഴിത്തർക്കം ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു.

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. സ്ത്രീയെ കടയ്ക്കുള്ളിലാക്കി തീയിട്ടു. തിരുവനന്തപുരം നാവായിക്കുളത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊല്ലാൻ ശ്രമിച്ചത്. ജാസ്മിന്റെ മാതാവും മാതൃസഹോദരനും തമ്മിലുള്ള വഴിത്തർക്കമാണ് ആക്രമണത്തിൽ എത്തിയതെന്നാണ് റിപ്പോർട്ട്. നേരത്തെയും ഇവർ തമ്മിൽ വഴിത്തർക്കം ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു. ഇന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി വന്നതിന് പിന്നാലെയാണ് സംഭവമെന്നും നാട്ടുകാർ പറയുന്നു.
ജാസ്മിന്റെ മാതാവ് നടത്തുന്നതാണ് കട. ഉച്ചയ്ക്ക് ശേഷം പെട്രോളുമായി എത്തിയ ഇസ്മയിൽ കടയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആ സമയത്ത് ജാസ്മിൻ കടയ്ക്ക് അകത്ത് കുടുങ്ങുകയും ചെയ്തു. ഷട്ടർ തുറന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തീയിട്ടതിന് ശേഷം കൈയിൽ കരുതിയ വിഷം ഇസ്മയിൽ കഴിക്കുകയും ചെയ്തു. ഇസ്മയിലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications