തിരുവനന്തപുരത്ത് ബിജെപിയുടെ കൃഷ്ണകുമാർ? കൂറ്റൻ അട്ടിമറി പ്രവചിച്ച് മനോരമ ന്യൂസ് സർവേ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരം സെന്‍ട്രലില്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ ഫലം പ്രവചിച്ച് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ ഫലം.
നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തിരുവനന്തപുരം. വന്‍ വട്ടിമറിയാണ് ഇക്കുറി മണ്ഡലത്തില്‍ നടക്കുക എന്നാണ് മനോരമയുടെ പ്രവചനം. വിശദാംശങ്ങള്‍ ഇങ്ങനെ

കോൺഗ്രസിന്റെ മണ്ഡലം
തിരുവനന്തപുരം വെസ്റ്റ് മണ്ഡലം 2011ല്‍ പുനസംഘടിപ്പിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലമായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുളളത് യുഡിഎഫ് ആണ്. 2011ല്‍ മത്സരിച്ച വിഎസ് ശിവകുമാര്‍ 49, 122 വോട്ടുകള്‍ നേടി 5352 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രണ്ടാമത് എത്തിയ ഇടത് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിളളയ്ക്ക് 43770 വോട്ടും ബിജെപിയുടെ ബികെ ശേഖരിന് 11519 വോട്ടും ലഭിച്ചു.

രണ്ട് തവണ എംഎൽഎ
2016ലും വിഎസ് ശിവകുമാര്‍ തന്നെയാണ് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഇറങ്ങിയത്. ശിവകുമാര്‍ 10905ലേക്ക് ഭൂരിപക്ഷം ഉയര്‍ത്തി വിജയം നിലനിര്‍ത്തി. ഇടത് പക്ഷത്ത് നിന്ന് ആന്റണി രാജു 35569 വോട്ട് നേടി രണ്ടാമത് എത്തിയെങ്കിലും ഇടത് പക്ഷത്തിന് വോട്ട് കുറഞ്ഞു. എസ് ശ്രീശാന്ത് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി വോട്ട് 34764ലേക്ക് ഉയര്‍ത്തി.

അതിശക്തമായ ത്രികോണ മത്സരം
ഇക്കുറി ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. സുരേഷ് ഗോപി അടക്കമുളളവരെ ബിജെപി ഇവിടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് സിനിമാ താരം കൂടിയായ കൃഷ്ണ കുമാറിന് ആയിരുന്നു. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി തിരുവനന്തപുരം സീറ്റില്‍ മുന്നേറ്റമുണ്ടാക്കും എന്നാണ് മനോരമ ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്.

ഇടതുപക്ഷം രണ്ടാമത്
32. 5 ശതമാനം വോട്ട് നേടി തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കും എന്നാണ് മനോരമ സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം നേരിയ വോട്ട് വ്യത്യാസത്തില്‍ ഇടതുപക്ഷം രണ്ടാമത് എത്തുമെന്നും സര്‍വ്വേ പറയുന്നു 30. 4 ശതമാനം വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ ആന്റണി രാജു നേടുക. മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയ ശിവകുമാറിന് വന്‍ തിരിച്ചടി സര്‍വ്വേ പ്രവചിക്കുന്നു.

മൂന്ന് സീറ്റ് നേടും
25. 2 ശതമാനം വോട്ട് മാത്രം നേടി ശിവകുമാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് വീഴും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. മനോരമ സര്‍വ്വേയില്‍ ബിജെപി സംസ്ഥാനത്ത് മൂന്ന് സീറ്റ് നേടും എന്നാണ് പ്രവചനം. തിരുവനന്തപുരം സീറ്റ് കൂടാതെ മഞ്ചേശ്വരത്തും നേമത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാന്‍ സാധ്യത ഉണ്ടെന്നാണ് മനോരമ സര്‍വ്വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications