Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറനല്ലൂരിൽ പാലവും അപ്രോച്ച്‌ റോഡും തകർന്നിട്ടില്ല; വ്യാജ വാർത്തയെന്ന് എംഎൽഎ

തിരുവനന്തപുരം:കാട്ടാക്കട നിയോജക മണ്ഡലത്തിൽപ്പെട്ട മാറനല്ലൂർ പഞ്ചായത്തിലെ പുന്നാവൂർ - മലവിള പാലം തകർന്നു എന്നത് തെറ്റായ പ്രചാരണമെന്ന് ഐ ബി സതീഷ്‌ എംഎല്‍എ.നെയ്യാർ ഇറിഗേഷന്റെ കനാലിന് ഇടതുവശത്തുള്ള ബണ്ട് റോഡിന്റെ ഒരു വശമാണ് ഇടിഞ്ഞുവീണതാണെന്നും എന്നാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്‌ത പാലം തകർന്നു എന്ന മട്ടിൽ വ്യാപകമായ നുണ പ്രചരണം ആണ് നടക്കുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് എംഎൽഎ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പ് വായിക്കാം

പുന്നാവൂർ മലവിള പാലം തകർന്നു ..രാവിലെ മുതൽ നിലവിളികൾ, ബ്രേക്കിംഗ് ന്യൂസ്, ബി ജെ പി റോഡ് ഉപരോധം,രംഗം ശാന്തമായപ്പോൾ കോൺഗ്രസ് രംഗം കീഴടക്കി. ഇനി വസ്തുതയിലേക്ക് , മലവിള പാലത്തിനോ അപ്രോച് റോഡിനോ ഒരു പോറൽ പോലുമില്ല .

malavila bridge

നെയ്യാർ ഡാം മുതൽ കനാലിനിരു വശവുമുണ്ടായ നിരവധി മണ്ണിടിച്ചിലുകളുണ്ട് .മണ്ഡലത്തിനകത്ത് തന്നെ കഴിഞ്ഞ മൂന്ന് വർഷത്തിനകം അഞ്ചിടങ്ങളിൽ .മാറനല്ലൂർ പഞ്ചായത്തിൽ മലവിള പാലത്തിന് വിളിപ്പാടകലെ മണ്ണടി കോണത്തിനരികിൽ രണ്ടു തവണ മണ്ണിടിച്ചിൽ.നിരവധി പഠനങ്ങൾ ഈ പ്രതിഭാസത്തെ സംബന്ധിച്ച് നടന്നു വരുന്നു.

മലവിള പാലം യാഥാർത്ഥ്യമാകരുതെന്ന് ആഗ്രഹിച്ചവരുണ്ട്.നീണ്ട കഥ,പിന്നീട് തറക്കല്ലിട്ടപ്പോൾ ഉടനൊന്നും ഒന്നും നടക്കില്ലെന്നായി. ഒരു കൊല്ലം കൊണ്ട് പൂർത്തിയായപ്പോൾ എഞ്ചിനിയർമാരെക്കാളും മികച്ച സാങ്കേതിക വിദഗ്ധരെന്ന നിലയിൽ ഓട വാദം ഉയർത്തി 'നിഷ്പക്ഷരെ' രംഗത്തിറക്കി,
ഒടുവിൽ പാലം പണി പൂർത്തിയാകാറായപ്പോൾ മന്ത്രിയുടെ തീയതി വൈകും ജനകീയ ഉത്ഘാടനത്തിന് തിരക്കഥ. ആശിച്ചതൊന്നും നടന്നില്ല.ഉത്സവമായി ഉത്ഘാടനം .അപ്പോളിതാ വീണു കിട്ടി മണ്ണിടിച്ചിൽ ആഘോഷമാക്കി .

ഇന്ന് വെളുപ്പിന് മാറനല്ലൂർ പഞ്ചായത് പ്രസിഡന്റ് സുരേഷ് വിളിച്ചു :രാവിലെ തന്നെ സ്ഥലതെത്തി. ഇറിഗേഷിൻ പി ഡബ്ല്യു ഡി ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ഇവരുമുണ്ടായിരുന്നു.
ചീഫ് എഞ്ചിനിയർ ഉൾപ്പെടെ സ്ഥലത്തെത്തി
നെയ്യാർ കനാലിൽ പതിച്ച മണ്ണ് യുദ്ധകാലാടിസ്ഥാനത്തിൽ ഇന്നു മുതൽ മാറ്റും.പാർശ്വഭിത്തി നിർമ്മിക്കുന്നതിന് അടിയന്തിര പദ്ധതിക്ക് നിർദ്ദേശം സമർപ്പിക്കും.അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കും.
മണിക്കൂറുകൾ കൊണ്ട് വിവിധ വകുപ്പുകൾ അവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു.നാട്ടിലെ ജനങ്ങൾ സാക്ഷികൾ.അല്ലെങ്കിലും സംഭവ സ്ഥലത്തുള്ളവരെയല്ലല്ലോ വിദൂരത്തിരിക്കുന്നവരെ ലക്ഷ്യമാക്കിയാണല്ലോ എല്ലാ നുണ
(കഥ ) വാർത്തകളും .ഒടുവിൽ തോൽക്കുന്നതാര് ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+