തിരുവനന്തപുരത്ത് മദ്യം കുടിപ്പിച്ച് ഭർത്താവും 6 സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്തു!
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കണിയാപുരത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യം കുടിപ്പിച്ച ശേഷം ഭര്‍ത്താവ് യുവതിയെ സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയിലുളള യുവതി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കണിയാപുരം സ്വദേശിനിയായ യുവതി ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. നാല് മണിയോടെ യുവതിയെ ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ഭര്‍ത്താവിന്റെ ആറ് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ഈ വീട്ടില്‍ വെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും മദ്യപിച്ചു. അതിനിടെ യുവതിയേയും നിര്‍ബന്ധിച്ച് ഭര്‍ത്താവ് മദ്യം കുടിപ്പിച്ചു. അതിന് ശേഷം ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. ഈ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതിയെ അവശനിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. ഇവര്‍ ഒരു വാഹനത്തിന് കൈ കാണിക്കുകയായിരുന്നു.
ഇതോടെയാണ് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ആളുകള്‍ യുവതിയെ ആദ്യം കണിയാപുരത്തുളള വീട്ടിലെത്തിച്ചു. അവിടെ നിന്നാണ് യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ദേഹത്ത് മുറിവുകളും പാടുകളും ഉണ്ട്. ക്രൂരമായാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. യുവതി അബോധാവസ്ഥയിലാണുളളത്. അതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. യുവതിയുടെ ആരോഗ്യസ്ഥിതി നേരെ ആയതിന് ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ ഭര്‍ത്താവിനെ പിടികൂടിയ പോലീസ് സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications