മലബാര്‍ എക്സ്പ്രസില്‍ തീപിടുത്തം; യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി, ഒഴിവായത് വന്‍ ദുരന്തം
വര്‍ക്കല: മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തം. എന്ജിന് പിന്നിലുള്ള പാര്‍സല്‍ ബോഗിയിലാണ് തിപിടുത്തമുണ്ടായത്. അപകടം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വര്‍ക്കലയ്ക്ക് സമീപം ഇടവയില്‍ വച്ചാണ് സംഭവം. ഇപ്പോള്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ ദുരന്തം ഒഴിവായത്.
\