Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വൻ തീപിടിത്തം: പൊട്ടിത്തെറി, ആകാശം മൂടി പുക; കത്തിയെരിഞ്ഞ് തെങ്ങും കടയും

തിരുവനന്തുപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പി ആർ എസ് ആശുപത്രിക്ക് സമീപമാണ് തീ പിടുത്തമുണ്ടായത്. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. തുടക്കത്തില്‍ ചെറിയ പുകയോടെ തുടങ്ങിയ തീ വളരെ പെട്ടെന്ന് തന്നെ ആളിപ്പടരുകയായിരുന്നു. തീ അണയ്ക്കാന്‍ നാട്ടുകാരും ഫയർഫോഴ്സും തീവ്രശ്രമം തുടരുകയാണ്.

ആദ്യം ഒരു യൂണിറ്റ് ഫയർ ഫോഴ്സ് മാത്രമായിരുന്നു എത്തിയത്. തീ വലിയ തോതില്‍ വ്യാപിച്ചതോടെ കൂടുതല്‍ ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയില്‍ നിന്നും ഉയർന്ന തീ തെങ്ങിലേക്ക് അടക്കം പടർന്നു. ആക്രിക്കടയുടെ ഗോഡൌണിലാണ് തീപിടുത്തം ഉണ്ടായത്.

കടയില്‍ ആരെങ്കിലും ഉണ്ടായിരുന്ന എന്ന കാര്യം വ്യക്തമല്ല

കടയില്‍ നിന്നും വലിയ സ്ഫോടന ശബ്ദങ്ങളും ഉണ്ടാവുന്നുണ്ട്. കടയില്‍ ആരെങ്കിലും ഉണ്ടായിരുന്ന എന്ന കാര്യം വ്യക്തമല്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അറിയിച്ച് 15 മിനിറ്റിനുള്ളില്‍ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും അവരുടെ ടാങ്കില്‍ വെള്ളം വളരെ കുറവായിരുന്നുവെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പത്ത് മിനിട്ട് കഴിഞ്ഞതോടെ വണ്ടിയിലെ വെള്ളം തീർന്നു. അപ്പോഴും തീ ആളിപ്പടരുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

ഈ മാലയെങ്ങനെ പൊളിയല്ലേ: പുത്തന്‍ ലുക്കില്‍ റിമ കല്ലിങ്കല്‍

ഗോഡൌണിനോട് ചേർന്ന് കിടക്കുന്ന അഞ്ചോളം കടകളും

ഗോഡൌണിനോട് ചേർന്ന് കിടക്കുന്ന അഞ്ചോളം കടകളും തൊട്ടുപുറകില്‍ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. നിലവില്‍ ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ട് വശങ്ങളില്‍ നിന്നും വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്. ആശുപത്രിയില്‍ നിന്നും 50 മീറ്ററോളം മാറിയാണ് തീ പടരുന്നത്. വലിയ തോതില്‍ തീയും പുകയും ഉയരുന്നത് രോഗികള്‍ക്ക് ഉള്‍പ്പട്ടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

കൂടുതല്‍ ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാല്‍ മാത്രമേ തീ

കൂടുതല്‍ ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാല്‍ മാത്രമേ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് കൌണ്‍സിലർ കരമന അജിത് വ്യക്തമാക്കുന്നത്. വലിയ തീ പിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രിയും ഇരുപതോളും വീടുകളും അതിന് അടുത്തുണ്ട്. ആളുകളെ മുഴുവന്‍ മാറ്റിയെങ്കിലും ഭീകരമായ അന്തരീക്ഷമാണ് സ്ഥലത്തുള്ളതെന്നും കരമന അജിത് പറയുന്നു.

അവിടേക്ക് ഫയർ ഫോഴസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല

ഒരു വീടിന്റെ പുറകിലേക്ക് തീ പടരുന്നുണ്ട്. അവിടേക്ക് ഫയർ ഫോഴസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ വീടുകളിലേക്ക് തീ പടരാന്‍ സാധ്യതയുണ്ട്. അതിനുള്ളില്‍ തീ നിയന്ത്ര വിധേയമാക്കാന്‍ സാധിക്കണം. കുപ്പികള്‍ പൊട്ടി ഉയർന്നു പൊങ്ങുകയാണ്. ഇരുന്നൂറോളം കടകളും സമീപത്തുണ്ടെന്നും കരമന അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

തീ പടർന്ന വീടിന്റെ ഒരു ഭാഗം പകുതിയോളം കത്തി നശിച്ചു

തീ പടർന്ന വീടിന്റെ ഒരു ഭാഗം പകുതിയോളം കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയതോടെ വീട്ടിലേക്ക് പടർന്ന തീ ഒരു വിധത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനത്തില്‍ നാട്ടുകാരും ചുമട്ട് തൊഴിലാളികും സജീവമായി രംഗത്തുണ്ട്. സ്ഥലത്ത് അതിശക്തമായ കാറ്റും ഉണ്ടായിരുന്നു. എയർപോർട്ടില്‍ നിന്നുള്‍പ്പട്ടെ നിരവധി യൂണിറ്റ് ഫയർ ഫോഴ്സ് പ്രദേശത്ത് എത്തിയിട്ടുണ്ട്.

തീപിടുത്തത്തെ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം

തീപിടുത്തത്തെ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. മുന്‍ കരുതല്‍ എന്ന നിലയില്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെ സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്. മേയർ ആര്യാ എസ് രാജേന്ദ്രന്‍ ഉള്‍പ്പടേയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+