Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കല്ലറ: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചരിപ്പറമ്പ് സജിത്ത് വിലാസത്തിൽ സഹദേവൻ പിള്ള - രാധാമണി ദമ്പതികളുടെ മകൻ സുജിത്താണ് (27 ) മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. തിരുവനന്തപുരം എ ആ ക്യാംബിലെ പൊലീസുകാരനായിരുന്നു. ആത്മഹത്യയാണെ ന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിന്റെ മുകളിലത്തെ നിലയിലുള്ള സുജിത്തിന്റെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

രാവിലെ ഉണരാറുള്ള സുജിത്തിനെ സമയം കഴിഞ്ഞിട്ടും പുറത്ത് കാണത്തതിനെ തുടർന്ന് വീ‌ട്ടുകാർ അയൽവാസികളുടെ സഹായത്തോടെ കതക് തള്ളി തുറന്നപ്പോഴാണ് മൃതദേഹം കാണുന്നത്. രണ്ട് കൈകളിലേയും കൈണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലും തലയിൽ വെടിയേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. സർവ്വീസ് റിവോൾവറും മൃതദേഹത്തിന് സമീപത്ത് നിന്നം കണ്ടെത്തിയിട്ടുണ്ട്.കട്ടിലിനോട് ചേ‌ർന്ന് നിലത്താണ് മൃതദേഹം കിടന്നിരുന്നത്.

Sujith

ചൊവ്വാഴ്ച രാത്രി 9 .30 നും ബുധനാഴ്ച രാവിലെ 6 .30 നും ഇടയിലായിരിക്കണം സംഭവം നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. മൂന്ന് വർഷം മുമ്പ് സർവ്വീസിൽ കയറിയ സുജിത്ത് രണ്ട് മാസമായി മന്ത്രിയുടെ ഗൺമാനായി ജോലി ചെയ്തുവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേനേരം ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയതാണ്. ചൊവ്വാഴ്ച രാത്രി പതിവ് പോലെ മുകളിലത്തെ നിലയിലെ ഉറങ്ങാൻ പോയിരുന്നു. പ്രേമ നൈരാശ്യമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു.

പുനലൂർ ഡി.വൈ.എസ്.പി അനിൽകുമാർ റൂറൽ എസ്.പി.അശോക് കുമാർ എന്നിവർ കടയ്ക്കൽ എസ്.എച്ച് .ഒ പ്രദീപ് കുമാർ, എസ്.ഐ മാരായ വി.സജു, അജുകുമാർ എന്നിവരുടെ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം തിരുവനന്തപുരം നന്ദായി വനം എ ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നരം ആറ് മണിയ്ക്ക് ചരിപ്പറമ്പിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ സജിത്. സരിത സഹോദരി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+