തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ്, സിപിഎം കവചം തീര്‍ത്തു... മേയര്‍ ആര്യ രാജേന്ദ്രന്‍ ചേംബറിലെത്തിയത് മറ്റൊരു വഴിക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കോര്‍പറേഷന്‍ ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഓഫീസിലെത്തിയത് മറ്റൊരു വഴിക്ക്. വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങുന്നത് മുതല്‍ മേയര്‍ പ്രതിഷേധ ചൂടറിഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകര്‍ മേയര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു. ചില കെഎസ്‌യു പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിലര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു.

3

ഓഫീസിലേക്കുള്ള വഴികളില്‍ പലയിടത്തും മേയര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്നു. നഗരസഭയ്ക്ക് അകത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. പുറത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. പോലീസിന്റെയും സിപിഎം കൗണ്‍സിലര്‍മാരുടെയും സുരക്ഷയിലാണ് മേയര്‍ നഗരസഭയ്ക്ക് അകത്ത് കടന്നത്. ശേഷം പിഎയുടെ ഓഫീസിലൂടെ ചേംബറിലേക്ക് എത്തുകയായിരുന്നു.

മേയറുടെ ഓഫീസിന് മുന്നിലുള്ള പ്രധാന കവാടത്തില്‍ ബിജെപി കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇത് മനസിലാക്കിയ മേയര്‍ കൗണ്‍സില്‍ ഹാളിനുവശത്തുകൂടെയുള്ള വഴി തിരഞ്ഞെടുത്തു. മേയര്‍ അകത്ത് കടന്ന ഉടനെ ഈ വഴി അടച്ചു. ശേഷം പിഎയുടെ ഓഫീസിലൂടെയാണ് മേയര്‍ തന്റെ ഓഫീസിലെത്തിയത്. പ്രതിഷേധം കാരണം ഇന്ന് വൈകിയാണ് മേയര്‍ക്ക് ഓഫീസിലെത്താന്‍ സാധിച്ചത്.

Qatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തംQatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തം

മേയര്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജിവയ്ക്കില്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജി ആവശ്യം തമാശയാണ് എന്നായിരുന്നു മേയറുടെ പ്രതികരണം. തന്നെ നിയമിച്ചത് പാര്‍ട്ടിയാണെന്നും കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. അതേസമയം, സിപിഎം പാര്‍ലമെന്ററി സെക്രട്ടറി ഡിആര്‍ അനിലിനെതിരെയും പ്രതിഷേധം തുടരുന്നുണ്ട്. കത്ത് വിവാദത്തില്‍ ഇദ്ദേഹവും സംശയനിഴലിലാണ്.

വിവാദം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ സിപിഎം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികയില്‍ നിയമിക്കുന്നതിന് പാര്‍ട്ടി പട്ടിക ചോദിച്ച് മേയറുടെ പേരില്‍ പ്രചരിച്ച കത്താണ് വിവാദത്തിന് ആധാരം.

Thiruvananthapuram
English summary
Mayor Arya Rajendran Arrived Corporation Office Amid BJP, Congress Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X