'കോവിഡ് കൂടുന്നു; ഗ്യാസ് ശ്മശാനം തയ്യാര്‍'; മേയർ ആര്യാ രാജേന്ദ്രന്റെ പോസ്റ്റ് വിവാദത്തിൽ, പോസ്റ്റ് പൂഴ്ത്തി
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം മേയറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. പോസ്റ്റ് വിവാദമായതോടെ മേയർ ആര്യ രാജേന്ദ്രൻ ഇത് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകളാണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ തൈക്കാട് ശാന്തി കവാടത്തിൽ പുതിയ ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചുവെന്ന് പോസ്റ്റിൽ വ്യക്തമാക്കിയ ആര്യ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ ശ്മശാനം ആരംഭിച്ച സംഭവം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി പോസ്റ്റിട്ടതോടെയാണ് വിവാദത്തിലേക്ക് വഴിതുറന്നത്.
"രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തി കവാടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തി കവാടത്തിൽ വൈദ്യുതി, വിറക്, ഗ്യാസ് എന്നീ സംവിധാനങ്ങളാണ് ശവസംസ്കാരത്തിനായി ഉള്ളത്" എന്നായിരുന്നു ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ശാന്തി കവാടത്തിൽ ആരംഭിച്ച ശ്മശാനം ഫേസ്ബുക്ക് പോസ്റ്റിൽ വികസന നേട്ടമായി ചിത്രീരകരിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് വിവാദമായത്. എന്നാൽ പോസ്റ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നത്. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് സജീവമായി ചർച്ച ചെയ്യുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications