Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിനും കുഞ്ഞ് പിറന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ആര്യയും കുഞ്ഞും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് പറഞ്ഞു. 2022ൽ ആയിരുന്നു ആര്യയുടേയും സച്ചിൻ ദേവിന്റേയും വിവാഹം. ലളിതമായ വിവാഹമായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു ഇവരുടെ വിവാഹ വാർത്ത.

arya

ബാലസംഘം - എസ്എഫ്ഐ പ്രവർത്തന സമയത്താണ് ആര്യയും സച്ചിനും അടുത്ത സൗഹൃദത്തിലാവുന്നത്. വിവാഹിതരാവണമെന്ന് അറിയിച്ചപ്പോൾ പാർട്ടിയും കുടുംബവും ഇവർക്കൊപ്പം നിന്നു. വീട്ടുകാരും പാർട്ടിയും നേതാക്കും ചേർന്നാണ് വിവാഹ നിശ്ചയിച്ചത്. സിപിഎം ചാല ഏരിയ കമിറ്റി അം​ഗമാണ് ആര്യ രാജേന്ദ്രൻ.

കോഴിക്കോട് ജില്ലാ കമ്മിറ്റി അം​ഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ ദേവ് നിയമലഭയിൽ എത്തിയത്. സഭയിലെ ഏറ്രവും പ്രായം കുറഞ്ഞ അം​ഗമാണ് സച്ചിൻ.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ മേയർ ആകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+