തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മേയറോ സിപിഎമ്മോ കുടുങ്ങുക? പോലീസ് അന്വേഷണം പ്രഖ്യാപിച്ചു, പാര്‍ട്ടിയും അന്വേഷിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ താല്‍ക്കാലിക നിയമത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച് കത്തയച്ചു എന്ന വിവാദത്തില്‍ പോലീസ് അന്വേഷണം. കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അേേന്വഷണം.

മുഖ്യമന്ത്രിക്കും പോലീസിനും മേയര്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം നടക്കുക...

1

അതേസമയം, വിവാദം പാര്‍ട്ടി തലത്തിലും അന്വേഷിക്കാന്‍ സിപിഎം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കത്ത് വ്യാജമാണെന്ന് തെളിഞ്ഞാല്‍ സിപിഎം വെട്ടിലാകും. പാര്‍ട്ടിയിലെ ഉള്‍പ്പോരിന്റെ ഭാഗമാണ് കത്ത് എന്ന അര്‍ഥം വരും. അതേസമയം, കത്ത് വ്യാജമല്ല എന്ന് തെളിഞ്ഞാല്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ വെട്ടിലാകും. മേയറുടെ പദവി ആര്യ രാജേന്ദ്രന് നഷ്ടപ്പെടുന്നതിലേക്ക് വരെ ഇത് നയിച്ചേക്കും.

2

അതേസമയം, രാജിവെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. രാജി ആവശ്യം തമാശ മാത്രമാണ്. പ്രതിപക്ഷം സമരം ചെയ്യുത്തില്‍ എതിര്‍പ്പില്ല. പക്ഷേ, കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയല്ല. അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡിആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണ് എന്ന് പറഞ്ഞിട്ടുണ്ട്. കാലാതാമസം ഉണ്ടാകാതിരിക്കാനാകും കത്ത് എഴുതിയത്. ശരി തെറ്റുകള്‍ നോക്കുന്നില്ലെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

3

അതേസമയം, കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്ത് സംബന്ധിച്ച് സിപിഎം അന്വേഷിക്കും. കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയട്ടെ. പാര്‍ട്ടിക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

4

കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികയില്‍ നിയമിക്കുന്നതിന് പാര്‍ട്ടി പട്ടിക ചോദിച്ച് മേയറുടെ പേരില്‍ പ്രചരിച്ച കത്താണ് വിവാദത്തിന് ആധാരം. മറ്റൊരു കത്ത് കൂടി ഇതോടൊപ്പം പുറത്തുവന്നിരുന്നു. എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഈ കത്ത് ഡിആര്‍ അനിലിന്റെ പേരിലുള്ളതായിരുന്നു. ഈ കത്ത് എഴുതിയത് താനാണ് എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ ജില്ലാ സെക്രട്ടറിക്ക് കൈമാറിയിരുന്നില്ലെന്നും നടപടികള്‍ വേഗത്തിലാക്കാനാണ് കത്ത് എഴുതിയതെന്നും അനില്‍ അവകാശപ്പെട്ടു.

ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക്; 1600 കി.മീ നടന്ന് അബ്ദുല്ല എത്തി... സൗദി പൗരന്റെ തീരുമാനത്തിന് പിന്നില്‍ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക്; 1600 കി.മീ നടന്ന് അബ്ദുല്ല എത്തി... സൗദി പൗരന്റെ തീരുമാനത്തിന് പിന്നില്‍

Thiruvananthapuram
English summary
Mayor Arya Rajendran Letter Controversy Will Probe By Kerala Police; CPM Also examine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X