Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓപ്പറേഷൻ തിയറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണം'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകി.

2018, 2021, 2022 ബാച്ചിലെ 7 വിദ്യാർഥിനികൾ ഒപ്പിട്ടതായാണ് വിവരം. ഇത്തരത്തിൽ ഒരു ആവശ്യം വിദ്യാർത്ഥിനികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യാം എന്ന് വിദ്യാർഥികളെ അറിയിച്ചതായും ആണ് ഡോ. ലിനറ്റ് ജെ. മോറിസ് പറയുന്നത്.
ജൂൺ 26ന് ആണ് വിവിധ ബാച്ചുകളിലെ വിദ്യാർത്ഥിനികൾ ഒപ്പിട്ട കത്ത് പ്രിൻസിപ്പലിന് ലഭിച്ചത്.

Medical college

ഓപ്പറേഷൻ തിയറ്ററിനകത്ത് തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കേണ്ട ഹിജാബ് നിർബന്ധമാണെന്നും ആണ് കത്തിൽ പറയുന്നത്.

ആശുപത്രിയുടേയും ഓപ്പറേഷൻ റൂമിന്റേയും ചട്ടങ്ങൾ പാലിക്കുന്നതിനൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈയൊരു സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണം എന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.

മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് കത്ത് നൽകിയതെന്നാണ് ലിനറ്റ് ജെ മോറീസ് പറഞ്ഞത്. ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ട കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. രോ​ഗികളെ ശുശ്രൂക്ഷിക്കുമ്പോൾ കൈകൾ വൃത്തിയായി സൂക്ഷിക്കണം.

ഇല്ലെങ്കിൽ അണുബാധ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ടെന്നും ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും വിദ്യാർഥികൾക്ക് വിശദീകരിച്ച് നൽകിയിട്ടുണ്ടെന്നും ലിനറ്റ് ജെ മോറീസ് പറഞ്ഞു.

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട് . കൈ‌മുട്ട് മുതൽ താഴേക്ക് ഇടയ്ക്കിടെ കഴുകേണ്ട സാഹചര്യം ഓപ്പറേഷൻ റൂമികളിൽ സാധാരണമാണ്. ഇക്കാര്യം വിദ്യാർത്ഥിനികളോട് പറഞ്ഞിട്ടുണ്ടെന്നും ഇത് അവർക്ക് മനസ്സിലായിട്ടുണ്ടെന്നും പ്രിസിപ്പൽ പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ‍ അം​ഗീകരക്കപ്പെട്ട ധാരണകളാണ് തങ്ങളളും പിന്തുടരുന്നതെന്നും കത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം ഒരു കമ്മറ്റി വിളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും ഇക്കാര്യം വിദ്യാർത്ഥിനികളെ അറിയിച്ചിട്ടുണ്ടെന്നും പ്രിസിപ്പൽ പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+