വിദേശ പെരുമ്പാമ്പിനെ വീട്ടിൽ വളർത്തുന്ന ഓട്ടോഡ്രൈവറെ പരിചയപ്പെടാം!!!
തിരുവനന്തപുരം: 'ഇല്യാന'യെന്ന വിദേശ പെരുമ്പാമ്പിനെ വീട്ടിൽ വളർത്തുന്ന ഷാജിയാണ് ഇന്ന് നാട്ടിലും വീട്ടിലും താരം.തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ഷാജി.ദക്ഷിണാഫ്രിക്കയിൽ നിന്നാണ് പെരുമ്പാമ്പിനെ ഷാജി നാട്ടിലെത്തിച്ചത്. ബോൽപൈത്തൻ ഇനത്തിലുള്ള ഇല്യാനയ്ക്ക് മൂന്നടിയിലേറെ നീളമുണ്ട്.ഇല്യാനയ്ക്ക് പുറമേ ഇഗ്യാന എന്ന ജീവിയും ഷാജിയുടെ ശേഖരത്തിലുണ്ട്.ഷാജിയുടെ വിശേഷങ്ങൾ കാണാം ഇനി.
പെരുമ്പാമ്പിനെ വീട്ടിൽ വളർത്തിയാലോ. ഒന്ന് ഞെട്ടി പോകുമല്ലേ ആരായാലും. അതെ, ഷാജിയും കുടുംബവും ആ വെല്ലുവിളി സധൈര്യം ഏറ്റെടുക്കുകയാണ്. ഇല്യാനയെന്ന പെരുമ്പാമ്പിനെ മക്കൾക്കൊപ്പം വീട്ടിൽ വളർത്തുകയാണ് ചെറുപ്പക്കാരനായ ഈ ഓട്ടോഡ്രൈവർ. ഷാജിക്ക് ഇത് ഹോബിയാണ്. ഓട്ടോ ഓടിക്കാൻ പോകാത്ത ഒഴിവുവേളകളിൽ ഇല്യാനയ്ക്കും ഇഗ്യാനയ്ക്കുമൊപ്പമിരിക്കും ഈ മനുഷ്യൻ.
സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം

ഷാജിയുടെ മക്കളും പെരുമ്പാമ്പിനെ കയ്യിലെടുക്കും.തുടർന്ന് കളിപ്പിക്കും.ഇഗ്യാനയെന്ന ജീവിയും ഇവരുടെ കൈളിൽ സുരക്ഷിതം. മക്കൾക്ക് ഇവരെ പേടിയില്ല. വളരെ ചെറുപ്രായത്തിൽ പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്നതാണ്. ഇതു വരെ ആരെയും പാമ്പ് ഉപദ്രവിച്ചിട്ടില്ല.ഇല്യാനയായാലും ഇഗ്യാനയായാലും എല്ലാവരോടും ഹാപ്പിയാണ്.- ഷാജി പറയുന്നു.
വിദേശത്ത് നിന്നെത്തിച്ച പാമ്പായതിനാൽ ഭക്ഷണത്തിനും താമസത്തിനുമൊക്കെ അധിക ചിലവുണ്ട്.ശീതികരിച്ച കൂടാണ് ഇല്യാനയ്ക്ക് താമസിക്കാൻ ഏറെ ഇഷ്ടം. സെൻട്രലൈസ്ഡ് എ സി യൊക്കെ ഫിറ്റ് ചെയ്താണിരുപ്പ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിൽ ചൂടും തണുപ്പും നൽകും.ഇല്യാനയുടെ കൂട്ടിലാകട്ടെ മരത്തിൻ്റെ വേരുകളും വെള്ളാരംകല്ലുകളും ജലവുമൊക്കെ നിറച്ചിട്ടുണ്ട്. കാണാനും അത്യുഗ്രൻ ഭംഗിയാണ്.

ഭക്ഷണക്രമവും പതിവ് രീതിയിലൊന്നുമല്ല. ഇഴയുകയും പുളയുകയും ചെയ്യുന്നതോടെ ഇല്യാനയ്ക്ക് വിശക്കുന്നതായി ഷാജിക്ക് മനസ്സിലാകും. കോഴിക്കുഞ്ഞും എലിയുമൊക്കെയാണ് പെരുമ്പാമ്പിൻ്റെ ആഹാരം. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ഇല്യാനയെ ആരും സ്പർശിക്കാൻ പാടില്ല. രണ്ടു ദിവസത്തിലൊരിക്കലാണ് ആഹാരം കൊടുക്കുന്നത്. ഏതായാലും, ഒരു പോലെ നാട്ടിലും വീട്ടിലും ഷാജിയെന്ന ഓട്ടോഡ്രൈവറെ പ്രശസ്തനാക്കിയത് ഇല്യാനയും ഇഗ്യാനയുമാണ്.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications