തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസിന് വീണ്ടും നാണക്കേട്; പാർട്ടി സ്ഥാനാർത്ഥി നിർണയ സമിതി അംഗം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും വിജയിക്കണമെന്ന തീരുമാനമെടുത്താണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സര രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി മാറ്റവും പാര്‍ട്ടി മാറ്റവും തകൃതിയായി നടക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്തെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേരം പുലരുമ്പോഴേക്കും ബിജെപിയിലേക്ക് ചാടിയ വാര്‍ത്ത പുറത്തുവന്നിരുന്നു.

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രികൊണ്ട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇത് ജില്ലയിലെ കോണ്‍ഗ്രസിന് വലിയ നാണക്കേടാണുണ്ടാക്കിയിരുന്നു. സമാനമായ ഒരു സംഭവം ഇപ്പോള്‍ തിരിവനന്തപുരത്തും അരങ്ങേറിയിരിക്കുകയാണ്.

കൊല്ലത്തെ സംഭവം

കൊല്ലത്തെ സംഭവം

കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം നടന്നത്. കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ശ്രീജ ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി നിന്നത്. ചുവരെഴുത്തുകളും വീടുകയറലുമായി സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ ബിജെപിയിലേക്ക് മാറി ഏവരേയും ഞെട്ടിക്കുകായിരുന്നു.

ചിറിയന്‍കീഴ് പഞ്ചായത്തിലും

ചിറിയന്‍കീഴ് പഞ്ചായത്തിലും

ചിറിയന്‍ കീഴ് പഞ്ചായത്തിലാണ് സമാനമായ സംഭവം നടന്നത് . ഈ പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ കമ്മിറ്റി അഗംമായ പൂക്കട ഗോപനാണ് മറുകണ്ടം ചാടി സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ ബിജെപിയിലേക്കല്ല അദ്ദേഹം ചാടിയതെന്ന് മാത്രം. ചിറിയന്‍ കീഴ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പൂക്കട ഗോപന്‍.

 സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

മുന്‍ ഗ്രാമപഞ്ചായത്തഗംവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് പൂക്കട ഗോപന്‍. കൂടാതെ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഗോപനെ തഴഞ്ഞ് മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതാണ് ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് മാറാനുള്ള പ്രധാന കാരണം.

രണ്ടാമതും സ്ഥാനാര്‍ത്ഥി

രണ്ടാമതും സ്ഥാനാര്‍ത്ഥി

ഗോപനെ തഴഞ്ഞ് നിലവിലെ പഞ്ചായത്തംഗമായ മോനി ശാര്‍ക്കരയ്ക്ക് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതാണ് അദ്ദേഹത്തെ പിണക്കിയത്. തന്നെ തഴഞ്ഞ് മോനിക്ക് രണ്ടാമതും സീറ്റ് നല്‍കിയതോടെ ഗോപന്‍ ഇടഞ്ഞ് പാര്‍ട്ടി വിടുകയായിരുന്നു.

എല്‍ഡിഎഫിലേക്ക്

എല്‍ഡിഎഫിലേക്ക്

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഗോപന്‍ നേര പോയത് എതിര്‍ പാളയമായ എല്‍ഡിഎഫിലേക്കാണ്. ഉടന്‍ തന്ന എല്‍ഡിഎഫ് ഗോപന് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയും ചെയ്തു. എല്‍ഡിഎഫിനെ സംബന്ധിച്ച് ഗോപന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

<strong>ലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം</strong>ലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം

ബിജെപിക്ക് വേണ്ടി ഹാജരാവുന്നത് കോണ്‍ഗ്രസ് നേതാവ്; വിമര്‍ശനത്തിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ബിജെപിക്ക് വേണ്ടി ഹാജരാവുന്നത് കോണ്‍ഗ്രസ് നേതാവ്; വിമര്‍ശനത്തിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍

ഒവൈസിയെ നോക്കൂ... മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറിഒവൈസിയെ നോക്കൂ... മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി

ആ‍ർഎംപി സ്ഥാനാർത്ഥിയായി അലൈന്‍ ഷുഹൈബിന്‍റെ പിതാവ്; യുഡിഎഫ് പിന്തുണ പ്രതീക്ഷിച്ച് നേതാക്കള്‍ആ‍ർഎംപി സ്ഥാനാർത്ഥിയായി അലൈന്‍ ഷുഹൈബിന്‍റെ പിതാവ്; യുഡിഎഫ് പിന്തുണ പ്രതീക്ഷിച്ച് നേതാക്കള്‍

Thiruvananthapuram
English summary
member of the Congress Party Nomination Committee became the LDF candidate within a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X