കല്ലമ്പലത്ത് അഞ്ച് വയസ്സുകാരിക്ക് പീഡനം: പോക്സോ കേസില്‍ മധ്യവയസ്കനെ റിമാന്‍ഡ് ചെയ്തു!!
കല്ലമ്പലം: അഞ്ചുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ കോടതി റിമാൻഡ് ചെയ്തു. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം, തെങ്ങുവിളാകം വീട്ടിൽ വിപിനചന്ദ്രൻനായരെ (53) യാണ് റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തിയപ്പോൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും പ്രതിയുടെ വീടുമായി സഹകരണമുണ്ടായിരുന്നുവത്രേ. ആദ്യം പീഡനവിവരം രക്ഷിതാക്കൾ ഒതുക്കിയിരുന്നു.
എന്നാൽ നഗരൂർ പൊലീസിൽ പരാതി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതി സമാനമായ നിരവധി കുരുന്നുകൾക്ക് നേരെ ഇത്തരത്തിൽ മോശം പെരുമാറ്റം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

കുറെക്കാലം വഞ്ചിയൂർ ജംഗ്ഷനിൽ സ്റ്റുഡിയോ നടത്തിയിരുന്ന പ്രതി അടുത്തകാലത്തായി തിരുവനന്തപുരത്ത് സ്വകാര്യ ലേബർ സപ്ലൈ കമ്പിയിൽ ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞദിവസം ജോലിക്കായി വീട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ പൊലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. നഗരൂർ എസ്.എച്ച്.ഒ രതീഷ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒ സാംജിത്ത്, പ്രവീൺ തുടങ്ങിയവരടങ്ങിയ സംഘമാണ് പിടികൂടിയത്.












Click it and Unblock the Notifications