തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് തെരുവിലിറങ്ങി അതിഥി തൊഴിലാളികള്‍! പോലീസിന് നേരെ ആക്രമണം!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവിലിറങ്ങി അതിഥി തൊഴിലാളികള്‍. നാട്ടിലേക്ക് തിരിച്ച് പോകണം എന്നാവശ്യപ്പെട്ടാണ് വലിയൊരു സംഘം അതിഥി തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയത്. സ്ഥലത്ത് എത്തിയ പോലീസിനെ പ്രതിഷേധക്കാര്‍ ആക്രമിച്ചു. പേട്ട ഒരുവാതില്‍ക്കോട്ടയിലെ ലേബര്‍ ക്യാംപിലുളള തൊഴിലാളികളാണ് പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയത്.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അതിഥി തൊഴിലാളികള്‍ പ്രതിഷേധം ആരംഭിച്ചത്. എഴുന്നൂറ്റമ്പതോളം തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ച് പോകാനുളള സൗകര്യമുണ്ടാക്കി തരണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ഇവര്‍ ഒരുവാതില്‍ക്കോട്ട ദേവയാനി മെമ്മോറിയല്‍ സ്‌കൂളിന് പിന്നിലെ ലേബര്‍ ക്യാപിംല്‍ കഴിയുന്നവരാണ്. ഇവര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളെ പ്ര്‌ത്യേക ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ച് അയക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേരത്തെയും ഇവര്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം തൊഴിലാളികള്‍ ജോലിക്ക് പോയിരുന്നു. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ വീണ്ടും പ്രതിഷേധിക്കാന്‍ ഒത്തുകൂടിയത്.

protest

ഒരു കൂട്ടം തൊഴിലാളികള്‍ ബാഗുമായി റോഡില്‍ ഒത്തുകൂടിയതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് 5 പോലീസുകാര്‍ സ്ഥലത്ത് എത്തി. തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരിച്ച് പോകാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല സ്ഥലത്ത് കൂടുതല്‍ തൊഴിലാളികള്‍ ഒത്തുകൂടുകയും ചെയ്തു. ഇതോടെ പേട്ട സിഐ അടക്കമുളളവര്‍ രംഗത്ത് എത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ തൊഴിലാളികള്‍ തയ്യാറായില്ല.

Recommended Video

cmsvideo
അതിഥി തൊഴിലാളികളുടെ പ്രതിഷേധം അതിരുകടന്നു; കല്ലേറിൽ സിഐയ്ക്ക് പരിക്ക്

തുടര്‍ന്ന് സിഐയും സംഘം തിരികെ പോകുന്നതിനിടെയാണ് പോലീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഹോളോബ്രിക്‌സ് കട്ടകള്‍ ഉപയോഗിച്ച് തൊഴിലാളികള്‍ പോലീസിനെ എറിയുകയായിരുന്നു. പേട്ട സിഐ ഗിരിലാല്‍, ഡ്രൈവര്‍ ദീപു, ഹോം ഗാര്‍ഡ് അശോകന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു. ഇതോടെ ആക്രമണത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്‍മാറി. ശംഖുമുഖം എസി ഐശ്വര്യ ഡോംഗ്രെ സ്ഥലത്ത് എത്തി തൊഴിലാളികളെ നാട്ടിലെത്തിക്കാനുളള സൗകര്യമൊരുക്കാം എന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ പിരിഞ്ഞ് പോയത്.

കോൺഗ്രസിന്റെ തുറുപ്പ് ചീട്ട് രാഹുൽ ഗാന്ധിയല്ല! മറ്റൊരു നേതാവ്, ബിജെപി ഇന്ന് ഭയക്കേണ്ട ഡെഡ്ലി കോമ്പോകോൺഗ്രസിന്റെ തുറുപ്പ് ചീട്ട് രാഹുൽ ഗാന്ധിയല്ല! മറ്റൊരു നേതാവ്, ബിജെപി ഇന്ന് ഭയക്കേണ്ട ഡെഡ്ലി കോമ്പോ

കളമറിഞ്ഞ് കളിച്ച് രാഹുൽ ഗാന്ധി! ഇത് കൊവിഡ് കാലത്തെ തന്ത്രം, മുദ്രാവാക്യങ്ങൾ മാറി!കളമറിഞ്ഞ് കളിച്ച് രാഹുൽ ഗാന്ധി! ഇത് കൊവിഡ് കാലത്തെ തന്ത്രം, മുദ്രാവാക്യങ്ങൾ മാറി!

സോണിയാ ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ സജീവം, ചടുല നീക്കങ്ങൾ!സോണിയാ ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ സജീവം, ചടുല നീക്കങ്ങൾ!

Thiruvananthapuram
English summary
Migrant Labourers protest at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X