തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓരോ രൂപമാറ്റത്തിനും 10,000 വീതം പിഴ, വർക്ക് ഷോപ്പുകൾക്കും ഉദ്യോഗസ്ഥര്‍ക്കും പിടിവീഴും

Google Oneindia Malayalam News

തിരുവനന്തപുരം: വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് യൂണിറ്റുകളിൽ ക്രമക്കേടുകൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന ഉടമകൾക്കെതിരെ മാത്രം ആയിരിക്കില്ല നടപടി ഉണ്ടാവുക മാറ്റം വരുത്താൻ സഹായം ചെയ്യുന്ന വർക്ക്‌ഷോപ്പ് ഉടമകൾക്കെതിരെയും ഡീലർമാർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ തിരുവനന്തപുരത്ത് വിശദീകരിക്കുകയായിരുന്നു ആന്റണി രാജു.

antony

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു മന്ത്രി വിദേശത്ത് പോയത് 26 തവണ, 12 തവണയും ഭാര്യ ഒപ്പമുണ്ടായിരുന്നു; എകെ ബാലന്‍ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു മന്ത്രി വിദേശത്ത് പോയത് 26 തവണ, 12 തവണയും ഭാര്യ ഒപ്പമുണ്ടായിരുന്നു; എകെ ബാലന്‍

അപകടസമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലർ, വർക്ക്ഷോപ്പ് എന്നിവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതിന് പോലീസിൽ പരാതി നൽകാൻ പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ നടന്നുവരുന്ന കർശന പരിശോധന തുടരുമെന്നു അദ്ദേഹം പറഞ്ഞു.

സൊമാറ്റോയുടെ ടീഷര്‍ട്ടും ഇട്ട് ഫുഡ് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ആളെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയസൊമാറ്റോയുടെ ടീഷര്‍ട്ടും ഇട്ട് ഫുഡ് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ആളെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ കേരളത്തിൽ നിരത്തിൽ ഇറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കർശന നടപടി കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും വേഗനിയന്ത്രണ സംവിധാനങ്ങൾ, എക്സ്ട്രാ ഫിറ്റിംഗ്സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിംഗ് ലൈറ്റ്, സിഗ്നൽ ലൈറ്റ് മുതലായവ കർശനമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Viral Video; സാരിയുടുത്ത് സുന്ദരിയായി കല്യാണച്ചടങ്ങില്‍ വധു; പക്ഷേ ചെറുതായൊന്ന് ഉറങ്ങിViral Video; സാരിയുടുത്ത് സുന്ദരിയായി കല്യാണച്ചടങ്ങില്‍ വധു; പക്ഷേ ചെറുതായൊന്ന് ഉറങ്ങി

ഓരോ ആർ.ടി.ഒ ഓഫീസുകളുടെ പരിധിയിൽ വരുന്ന ടൂറിസ്റ്റ് ബസ്, കോൺട്രാക്ട് ക്യാരേജ് ബസ്, പ്രൈവറ്റ് ബസ് എന്നിവയുടെ എണ്ണം നിശ്ചയിക്കും എന്നും ഓരോ ഓഫീസിന്റെയും കീഴിൽ വരുന്ന ഉദ്യോഗസ്ഥർക്ക് നിശ്ചിത ബസുകളുടെ ചുമതല നൽകുമെന്നും പ്രസ്തുത വാഹനത്തിന്റെ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാധിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരെയും നിയമനടപടി ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.

കളർ കോഡ് ലംഘിക്കുന്ന വാഹനം പിടിച്ചെടുക്കും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിന് കേന്ദ്രത്തിന്റെ വ്യവസ്ഥ പ്രകാരം 5000 രൂപയായിരുന്നു പിഴ. ഇനിമുതൽ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വീതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചിടത്ത് ലൈറ്റുകൾ മാറ്റിയാൽ അഞ്ച് രൂപ മാറ്റമായി കണക്കാക്കി 50,000 രൂപ പിഴയീടാക്കും. അനധികൃതമായി ഘടിപ്പിക്കുന്ന ഓരോ ഹോണിനും 10,000 രൂപവീതം പിഴയീടാക്കും. വാഹനങ്ങളിൽ രുപമാറ്റം വരുത്തുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെയും ക്രിമിനൽ കേസ് എടുക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Thiruvananthapuram
English summary
Minister Antony Raju said what will happen if the vehicles violate the Motor Vehicle Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X